മുല്ലപ്പെരിയാറിലും ഇടുക്കി ഡാമിലും ജലനിരപ്പ് ഉയരുന്നു
മുല്ലപ്പെരിയാര്‍ ഡാമിലും ഇടുക്കി ഡാമിലും ജലനിരപ്പ് ഉയരുന്നു. മുല്ലപ്പെരിയാര്‍ ഡാമിലെ നിലവിലെ ജലനിരപ്പ് 140. 35 അടിയാണ്. സെക്കന്‍ഡില്‍ ഡാമിലേക്ക് ഒഴുകിയെത്തുന്നത് 2,300 ഘനയടി വെള്ളമാണ്. തമിഴ്നാട് 2,300ഘനയടി വെള്ളം കൊണ്ടുപോകുന്നുണ്ട്. ഷട്ടര്‍ തുറന്നിട്ടും ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയരുകയാണ്. 2,399.10 അടിയാണ് നിലവിലെ ജലനിരപ്പ്. ഒരു ഷട്ടര്‍ 40 സെ.മി ഉയര്‍ത്തി 40,000 ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
പത്തനംതിട്ടയില്‍ പുലര്‍ച്ചെ മുതല്‍ ശക്തമായ മഴയാണ്. വെള്ളപ്പൊക്കത്തില്‍ പല സ്ഥലങ്ങളും ഒറ്റപ്പെട്ടു. പത്തനംതിട്ട പന്തളം പാതയില്‍ ഗതാഗത തടസമുണ്ട്. കക്കി ഡാമില്‍ സംഭരണശേഷിയുടെ 95 ശതമാനത്തിലധികം വെള്ളമാണ് ഇപ്പോള്‍ ഉള്ളത്. പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവ് 157 ക്യുമെക്സായി ഉയര്‍ത്തിയിട്ടുണ്ട്. പമ്പ ഡാമില്‍ നീല അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.സംസ്ഥാനത്ത് രണ്ട് ദിവസം കൂടെ ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.14 ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കി.മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനത്തേക്കും.മലയോര മേഖലകളില്‍ ജാഗ്രത നിര്‍ദ്ദേശം.എറണാകുളം ഇടുക്കി തൃശൂര്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ എട്ട് ജില്ലകളില്‍ മഴമുന്നറിയിപ്പുണ്ട്.ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.
സംസ്ഥാനത്ത് തുടരുന്ന മൂന്ന് എന്‍ഡിആര്‍എഫ് സംഘങ്ങള്‍ക്ക് പുറമെ ഇന്ന് നാല് ടീമുകള്‍ കൂടെയെത്തും.കേരള തീരത്ത് ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത. കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക്. ബുധനാഴ്ച്ചയോടെമധ്യ കിഴക്കന്‍ അറബികടലില്‍ ഗോവ മഹാരാഷ്ട്ര തീരത്ത് പുതിയ ന്യൂന മര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്നും പ്രവചനം.
കേന്ദ്ര കാലാവസ്ഥ നിരിക്ഷണ കേന്ദ്രം ദക്ഷിണേന്ത്യയില്‍ കനത്ത മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരളത്തിന് പിന്നാലെ 5 ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കുടി മഴ കനക്കും എന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിനൊപ്പം തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, ഗോവ സംസ്ഥാനങ്ങളില്‍ വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴപെയ്യും എന്നാണ് മുന്നറിയിപ്പ്. മഹാരാഷ്ട്രയിലും ആന്‍ഡമാന്‍ ദ്വീപുകളിലും കനത്ത മഴയ്ക്ക് സാധ്യത എന്നും മുന്നറിയിപ്പുണ്ട്.
തമിഴ്നാട് കന്യാകുമാരി ജില്ലയില്‍ രൂക്ഷമായ പ്രളയം തുടരുകയാണ്. നാല് ദിവസമായി തുടരുന്ന കനത്ത മഴയും പെരുഞ്ചാ നി, പുത്തന്‍ അണക്കെട്ടുകള്‍ തുറന്നതുമാണ് ജില്ലയിലെ പ്രളയത്തിന് കാരണം. 12000 ക്യുസെക്സ് വെള്ളമാണ് ഇരു ഡാമുകളില്‍ നിന്നും നിന്നും പുറത്തേയ്ക്ക് ഒഴുക്കുന്നത്. ഡാമുകളുടെ കനാല്‍ പ്രദേശങ്ങളില്‍ താമസിക്കുന്ന മുഴുവന്‍ ആളുകളെയും മാറ്റി പാര്‍പ്പിച്ചു. 65 ദുരിതാശ്വാസ ക്യാംപുകളിലായി 3150 പേരാണ് നിലവില്‍ കഴിയുന്നത്. ഹെക്ടര്‍ കണക്കിന് പ്രദേശത്തെ കാര്‍ഷിക വിളകള്‍ നശിച്ചു. വെള്ളം കയറിയതും മണ്ണിടിച്ചിലും കാരണം നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ചെന്നൈയില്‍ വെള്ളക്കെട്ട് പൂര്‍ണമായും പരിഹരിക്കാന്‍ ഇനിയും സാധിച്ചിട്ടില്ല. കൊളത്തൂര്‍, മണലി , മുടിച്ചൂര്‍ തുടങ്ങിയ മേഖലകളില്‍ രൂക്ഷമായ വെള്ളക്കെട്ട് തുടരുകയാണ്.