ആശമാരുടെ നിരാഹാര സമരം ഒമ്പതാം ദിവസത്തിലേക്ക്; തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി മുടിമുറിച്ച് പ്രതിഷേധിക്കും
 


തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ വര്‍ക്കര്‍മാരുടെ സമരം 48ാം ദിവസത്തിലേക്ക് കടന്നു. ആശ വര്‍ക്കര്‍മാരുടെ നിരഹാര സമരം ഒമ്പതാം ദിവസത്തിലേക്കും കടന്നു. രാപ്പകല്‍ സമരം അമ്പത് ദിവസം തികയുന്ന തിങ്കളാഴ്ച മുടിമുറിച്ച്  പ്രതിഷേധം കടുപ്പിക്കാനാണ് സമരക്കാരുടെ തീരുമാനം. സംസ്ഥാന വ്യാപകമായിട്ടായിരിക്കും മുടി മുറിക്കല്‍ സമരം തിങ്കളാഴ്ച നടത്തുക. സെക്രട്ടറിയേറ്റ് സമര പന്തലില്‍ മാത്രമാണ് മുടി മുറിക്കല്‍ സമരമെന്നാണ് നേരത്തെ പ്രഖ്യാപിച്ചത്. എന്നാല്‍, ഇതിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രാദേശിക തലത്തിലും ആശമാര്‍ മുടി മുറിച്ച് പ്രതിഷേധിക്കും.


സര്‍ക്കാര്‍ മുഖം തിരിഞ്ഞുനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് അടുത്ത ഘട്ട സമരം. സമരത്തിലുള്ള ആശ പ്രവര്‍ത്തകരും അനുഭാവം പ്രകടിപ്പിച്ചെത്തുന്നവരും മുടിമുറിച്ച് പ്രതിഷേധം അറിയിക്കും. ഉപരോധ സമരത്തില്‍ പങ്കെടുത്ത ആശാ വര്‍ക്കര്‍മാരുടെ ഒരു മാസത്തെ ഓണറേറിയം തടഞ്ഞതിലും കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. സമരം തുടരുന്നതിനിടെ 23 തദ്ദേശ സ്ഥാപനങ്ങള്‍ ആശമാര്‍ക്ക് അധികസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ആയിരം രൂപ മുതല്‍ ഏഴായിരം രൂപ വരെ അധികം നല്‍കുമെന്നാണ് പ്രഖ്യാപനം എന്നാല്‍, ആശമാരെ തദ്ദേശ സ്ഥാപനങ്ങള്‍ കബളിപ്പിക്കുന്നുവെന്നായിരുന്നു തദ്ദേശസ്വയംഭരണ മന്ത്രിയുടെ പ്രതികരണം. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media