സോവറീന്‍ ഗോള്‍ഡ് ബോണ്ട് അടുത്തഘട്ട വില്‍പ്പന മാര്‍ച്ച് 1 മുതല്‍ .ഇഷ്യു വില ഗ്രാമിന് 4,662 രൂപ.
കേന്ദ്ര സര്‍ക്കാരിന് വേണ്ടി റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന സ്വര്‍ണ ബോണ്ടിന്റെ (സോവറീന്‍ ഗോള്‍ഡ് ബോണ്ട്) അടുത്തഘട്ട വില്‍പ്പന മാര്‍ച്ച് 1 മുതല്‍ 5 വരെ നടക്കും. നടപ്പു സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന എട്ടാമത്തെ ബോണ്ട് വില്‍പ്പനയാണിത്. 999 പരിശുദ്ധിയുള്ള 1 ഗ്രാം സ്വര്‍ണമാണ് ബോണ്ടിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം. വ്യക്തികള്‍ക്ക് 4 കിലോ വരെ സ്വര്‍ണം ബോണ്ടായി വാങ്ങാം. ട്രസ്റ്റുകള്‍ക്കും മറ്റു സമാന സ്ഥാപനങ്ങള്‍ക്കും 20 കിലോ വരെ നിക്ഷേപം നടത്താം. ഗ്രാമിന് 4,662 രൂപയാണ് ബോണ്ടിന്റെ ഇഷ്യു വില. ഓണ്‍ലൈന്‍ വഴി ബോണ്ടിന് അപേക്ഷിക്കുന്നവര്‍ക്ക് ഗ്രാമിന് 50 രൂപ വീതം കിഴിവ് ലഭിക്കും. അതായത് ഓണ്‍ലൈന്‍ അപേക്ഷകര്‍ക്ക് ഗ്രാമിന്റെ ഇഷ്യു വില 4,612 രൂപയായിരിക്കും. ഇതേസമയം ഓണ്‍ലൈന്‍ അപേക്ഷകര്‍ ഡിജിറ്റല്‍ മാര്‍ഗം തന്നെ പണം അടയ്ക്കണം. എട്ടു വര്‍ഷമാണ് സ്വര്‍ണ ബോണ്ടിന്റെ കാലാവധി. അഞ്ച് വര്‍ഷം പൂര്‍ത്തിയായാല്‍ ബോണ്ട് പിന്‍വലിക്കാന്‍ നിക്ഷേപകര്‍ക്ക് അവസരമുണ്ട്. സ്വര്‍ണത്തിന്റെ വിലയിലുണ്ടാകുന്ന നേട്ടത്തിന് പുറമെ 2.50 ശതമാനം അധിക പലിശ ലഭിക്കുമെന്നതാണ് സ്വര്‍ണ ബോണ്ട് പദ്ധതിയുടെ പ്രധാന ആകര്‍ഷണം. തിരഞ്ഞെടുത്ത ബാങ്കുകള്‍ (ചെറുകിട ധനകാര്യ ബാങ്കുകളും പെയ്‌മെന്റ് ബാങ്കുകളും ഒഴികെ), ഓഹരി ഇടപാടുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍, തപാല്‍ ഓഫീസുകള്‍, ഓഹരി എക്‌സ്‌ചേഞ്ചുകള്‍ (ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും ദേശീയ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും) എന്നിവ വഴിയാണ് റിസര്‍വ് ബാങ്ക് സ്വര്‍ണ ബോണ്ടുകള്‍ വില്‍ക്കുന്നത്.