ഐ.ബി.പി.എസ് ബാങ്ക് ക്ലര്‍ക്ക് പരീക്ഷക്ക് അപേക്ഷിക്കാം
ദില്ലി: ബാങ്ക് ക്ലര്‍ക്ക് ജോലിക്കായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണല്‍ പരീക്ഷക്ക്് അപേക്ഷിക്കാം. ആഗസ്റ്റ് ഒന്നുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ibpsonline.ibps.in വൈബ് സൈറ്റിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പ്രിലിമിനറി മെയിന്‍ പരീക്ഷതകള്‍ക്ക് ശേഷം ദേശസാത്കൃത ബാങ്കുകളില്‍ നിയമനം ലഭിക്കും. ആഗസ്റ്റ് 28,29, സെപ്തംബര്‍ നാല് തിയ്യതികളിലായാണ് പ്രിലിമിനറി പരീക്ഷ, ഓകടോബര്‍ 31ന് മെയിന്‍ പരീക്ഷയും നടക്കും.
20നും 28നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ ബിരുദധാരികളായിരിക്കണം. കമ്പ്യൂട്ടര്‍ പരിഞ്ജാനവും ഉണ്ടായിരിക്കണം. മാതൃഭാഷ കൈകാര്യം ചെയ്യാന്‍ അറിഞ്ഞിരിക്കണം. 11 ബാങ്കുകളിലെ 5830 ക്ലാര്‍ക്ക് പോസ്റ്റുകളിലേക്കാകും നിയമനം.