ക്രിപ്‌റ്റോ വിപണി തകർച്ചയിൽ
ക്രിപ്‌റ്റോ വിപണിയില്‍ തകര്‍ച്ച തുടരുകയാണ്. ക്രിപ്‌റ്റോ ഇടപാടുകള്‍ക്ക് അമേരിക്ക കര്‍ശന നിയന്ത്രണം ആലോചിക്കുന്ന പശ്ചാത്തലത്തില്‍ ക്രിപ്‌റ്റോ നാണയങ്ങള്‍ വീണ്ടും തകര്‍ച്ചയെ നേരിടുകയാണ് . കഴിഞ്ഞ 24 മണിക്കൂറിനിടെ ബിറ്റ്‌കോയിന്‍ 32,000 ഡോളറിന് താഴേക്ക് പോയി. മറ്റു പ്രമുഖ ഡിജിറ്റല്‍ കോയിനുകളായ ഈഥറും ഡോജ്‌കോയിനും നഷ്ടത്തിലാണ് ഇടപാടുകള്‍ നടത്തുന്നത്. ഏപ്രിലില്‍ 65,000 ഡോളര്‍ എന്ന സര്‍വകാല റെക്കോര്‍ഡ് കുറിച്ചതിന് ശേഷമാണ് ബിറ്റ്‌കോയിന്റെ ഇപ്പോഴത്തെ പിന്‍വാങ്ങല്‍. ബുധനാഴ്ച്ച എഥീറിയത്തിന്റെ വില 8 ശതമാനം ഇടിഞ്ഞ് 2,500 ഡോളറിലെത്തി. ഡോജ്‌കോയിന്‍ (ഡോഗി) 0.31 ഡോളര്‍ നിലവാരത്തിലും ചുറ്റിത്തിരിയുകയാണ്. എക്‌സ്ആര്‍പി, ലൈറ്റ്‌കോയിന്‍ തുടങ്ങിയവയും 24 മണിക്കൂറിനിടെ 4 ശതമാനം തകര്‍ന്നു.