നരബലിക്ക് കൂലി ഒന്നരലക്ഷം, ഷാഫി 15000 മുന്‍കൂര്‍ വാങ്ങി
 



കൊച്ചി : രണ്ട് സ്ത്രീകളെ നരബലി നല്‍കിയ സംഭവത്തില്‍ സാമ്പത്തിക ഇടപാടും നടന്നു . നരബലിക്ക് കൂലിയായി തീരുമാനിച്ചത് ഒന്നരലക്ഷം രൂപ. കൊല്ലപ്പെട്ട പദ്മത്തെ എത്തിക്കാനായി ഏജന്റ് മുഹമ്മദ് ഷാഫിക്ക് വാഗ്ദാനം ചെയ്തത് ഒന്നരലക്ഷം രൂപയാണ് . 15,000 രൂപ മുഹമ്മദ് ഷാഫി മുന്‍കൂര്‍ വാങ്ങി. സിദ്ധന്‍ എന്ന് പരിചയപ്പെടുത്തിയതിനാല്‍ കൂടുതല്‍ തുക ആവശ്യപ്പെടാന്‍ സാധിച്ചില്ലെന്ന് മുഹമ്മദ് ഷാഫി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട് 

അതേസമയം റോസിലിയെ എത്തിച്ചത് എത്ര രൂപ വാങ്ങിയാണെന്നു ഷാഫി വ്യക്തമാക്കിയില്ല. ശ്രീദേവി എന്ന വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയത് ഭാര്യയുടെ ഫോണില്‍ ആണെന്നും വൈദ്യന്‍ എന്ന് പ്രൊഫൈലില്‍ രേഖപ്പെടുത്തിയെന്നും മുഹമ്മദ് ഷാഫി മൊഴി നല്‍കി.ഇങ്ങനെയാണ് ഭഗവല്‍ സിങ്ങിനെ പരിചയപ്പെട്ടത് . അടുപ്പം സ്ഥാപിച്ചതിനു ശേഷം ശ്രീദേവി എന്ന പ്രൊഫൈല്‍ നീക്കം ചെയ്തുവെന്നും ഷാഫി പൊലീസിനോട് പറഞ്ഞു. ശ്രീദേവി എന്ന പ്രൊഫൈല്‍ വീണ്ടെടുക്കാന്‍ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട് 
മുഹമ്മദ് ഷാഫിക്കെതിരെ ഇതുവരെ കണ്ടെത്തിയത് 8 കേസുകള്‍ ആണ് .ഇടുക്കി വെള്ളത്തൂവല്‍ സ്റ്റേഷനില്‍ ഉള്‍പ്പെടെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പുത്തന്‍കുരിശ് പൊലീസ് എടുത്ത ബലാത്സംഗ കേസാണ് ഏക ക്രിമിനല്‍ കേസ്. കൊച്ചി നഗരത്തിലെ അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ ഇടനിലക്കാരനായും മുഹമ്മദ് ഷാഫി പ്രവര്‍ത്തിച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media