ആഗോള വിപണിയിൽ മുന്നേറാൻ ഒരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്
റോയല്‍ എന്‍ഫീല്‍ഡ് ലോകത്തെ വന്‍ സ്വാധീനമുള്ള കമ്പനിയാകാന്‍ ഒരുങ്ങുന്നു. അഞ്ച് ബില്യണ്‍ ഡോളര്‍ വലിപ്പമുള്ള കമ്പനിയാകുന്നതിന് വേണ്ടിയുള്ള ലക്ഷ്യത്തിലാണ് റോയല്‍ എന്‍ഫീല്‍ഡ്. അടുത്ത ഓരോ സാമ്പത്തിക വര്‍ഷത്തിലും മൂന്ന് മാസം കൂടുമ്പോള്‍ ഓരോ മോഡലുകള്‍ വിപണിയില്‍ ഇറക്കി കമ്പനിയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം കമ്പനിയുടെ എംഡി വിനോദ് ദസരിയയെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. കയറ്റുമതിയിലും, ആഭ്യന്ത വിപണിയിലും കൂടുതല്‍ ശ്രദ്ധ ചെലുത്തി വിപണി കീഴടക്കുകയാണ് ലക്ഷ്യം. റോയല്‍ എന്‍ഫീല്‍ഡ് സമീപ കാലത്തായി ഇറക്കിയ എല്ലാ മോഡലുകളും വിജയകരമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അടുത്ത കാലത്തായി പുറത്തിറക്കിയ ഹിമാലയന്‍, ആര്‍സി 650, മിറ്റിയോര്‍ എന്നിവ വലിയ രീതിയില്‍ വിറ്റു പോയെന്ന് വിനോദ് ദസരി പറഞ്ഞു .