കോഴിക്കോട്:കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ബാഡമിന്റ്ണ്‍ അക്കാദമിയിലേക്ക് സെലക്ഷന്‍ നടത്തുന്നു. 5 മുതല്‍ 10 വയസ്സ് വരെയുളള കുട്ടികള്‍ക്ക് സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാം. ദ്വീര്‍ഘകാല ബാഡമിന്റ്ണ്‍ പരിശീലനത്തിനുള്ള തിരഞ്ഞടുപ്പ് കോഴിക്കോട് വി.കെ.കൃഷ്ണ മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് 16.02.2025 (ഞായര്‍) ന് രാവിലെ 10 മണിക്ക് നടക്കുന്നു. എല്ലാ ദിവസം വൈകുന്നേരം 4.30 മുതല്‍ 8 മണിവരെയാണ് പരിശീലനം. കേരളത്തിലെ അറിയപ്പെടുന്ന ബാഡമിന്റ്ണ്‍ പരിശീലകനും എന്‍.ഐ.എസ് യോഗ്യതയുളള കോച്ചുമായ അഭിലാഷ് ടെന്നിസണ്‍ ആണ് ചീഫ് കോച്ച്. ജില്ലയിലെ താരങ്ങള്‍ക്ക് ഷട്ടില്‍ ബാഡമിന്റ്ണ്‍ മേഖലയില്‍ സംസ്ഥാന , രാജ്യാന്തര ,ലോകോത്തര അവസരങ്ങള്‍ സ്യഷ്ട്ക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് അക്കാദമി പ്രവര്‍ത്തിക്കുന്നത്. സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കുന്ന കുട്ടികള്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി, 2 പാസ്‌പ്പോര്‍ട്ട് സൈസ് ഫോട്ടോ, കളിക്കുന്നതിനുള്ള യൂണിഫോം എന്നിവയുമായി പ്രസ്തുത ഗ്രൗണ്ടുകളില്‍ എത്തിച്ചേരേണ്ടതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2722593, 8129332654