നെഫ്റ്റ് സേവനം ഇന്ന് ഉച്ചയ്ക്ക് 2 മണിവരെ ലഭ്യമാവുകയില്ല.
നാഷണല്‍ ഇലേ്രക്ട്രാിക് ഫണ്ട് ട്രാന്‍സ്ഫര്‍ അഥവാ നെഫ്റ്റ് സേവനം ഇന്ന് ഉച്ചയ്ക്ക് 2 മണിവരെ ലഭ്യമാവുകയില്ല. നെഫ്റ്റ് സേവനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായുള്ള സാങ്കേതിക നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാല്‍ മെയ് 23ന് അര്‍ധരാത്രി 12 മണി മുതല്‍ ഉച്ചയ്ക്ക് 2 മണിവരെയുള്ള 14 മണിക്കൂര്‍ സേവനം ലഭ്യമാകില്ല എന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ ) അറിയിച്ചിരുന്നു. എന്നാല്‍ ആര്‍ടിജിഎസ് (റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്) സേവനം ഈ സമയത്തും തടസ്സമില്ലാതെ ലഭിക്കും. ഏപ്രില്‍ 18ന് സമാന രീതിയിലുള്ള സാങ്കേതിക നവീകരണം ആര്‍ടിജിഎസിലും നടന്നിരുന്നു. ബാങ്കിംഗ് ഉപയോക്താക്കളോട് വരുടെ ഇടപാടുകള്‍ ഇതനുസരിച്ച് ക്രമീകരിക്കണമെന്ന് അറിയിക്കുവാന്‍ ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം നല്‍കിയിരുന്നു. രാജ്യത്തെ കേന്ദ്രീകൃതമായ പണ കൈമാറ്റ സംവിധാനമായ നെഫ്റ്റ് നിയന്ത്രിക്കുന്നത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ്.