മാലിയില്‍ പട്ടാള അട്ടിമറി; പ്രസിഡന്റും പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും സൈന്യത്തിന്റെ തടവില്‍
ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ മാസങ്ങള്‍ക്കിടെ വീണ്ടും പട്ടാള അട്ടിമറിയെന്ന് സംശയം. ഒന്‍പത് മാസം മുമ്പ് അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത ഭരണകൂടത്തിലെ രണ്ട് അംഗങ്ങളെ സര്‍ക്കാര്‍ പുനഃക്രമീകരിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് കലാപകാരികള്‍ മാലിയുടെ പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും അറസ്റ്റ് ചെയ്തതെന്ന് ആഫ്രിക്കന്‍ യൂണിയനും ഐക്യരാഷ്ട്രസഭയും അറിയിച്ചു.
പശ്ചിമാഫ്രിക്കന്‍ പ്രാദേശിക കൂട്ടായ്മയായ ഇക്കോവാസ്, അന്താരാഷ്ട്ര സമൂഹത്തിലെ മറ്റ് അംഗങ്ങള്‍ എന്നിവരുമായി ചേര്‍ന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പ്രധാനമന്ത്രി ബാഹ് എന്‍ഡാവ്, പ്രധാനമന്ത്രി മുക്താര്‍ ഔന്‍, പ്രതിരോധ മന്ത്രി സുലൈമാന്‍ ദുകോര്‍ എന്നിവരെ ഉടന്‍ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നടത്തിയ പുനഃസംഘടനയില്‍, പട്ടാള അട്ടിമറിയില്‍ പങ്കാളികളായ രണ്ട് സൈനിക പ്രമുഖര്‍ക്ക് സ്?ഥാനം നഷ്?ടമായതിനു പിന്നാലെയാണ്? ഇടപെടല്‍.
രാഷ്?ട്രീയ അസ്?ഥിരതയും സൈനികര്‍ക്കിടയിലെ പോരും മാലിയില്‍ ജനജീവിതം കടുത്ത പ്രതിസന്ധിയിലാക്കുന്നത് തുടരുകയാണ്. വിദേശ ഇടപെടലുകളും ഇതുവരെ ഫലം ചെയ്?തിട്ടില്ല. ഐ.എസ്, അല്‍ഖാഇദ പോലുള്ള ഭീകര സംഘടനകള്‍ രാജ്യത്തിന്റെ ഒരു ഭാഗം നിയന്ത്രണത്തിലാക്കിയതും ഭീഷണിയാണ്?.