തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ സ്ഥാപനം സിഎംആര്‍എല്ലിനു നല്‍കിയ സേവനത്തിനു കിട്ടിയ തുകയുടെ ജിഎസ്ടി അടച്ചോയെന്ന ചോദ്യത്തിനു മറുപടി നല്‍കാതെ ജിഎസ്ടി വകുപ്പ്. സിഎംആര്‍എല്ലില്‍ നിന്ന് വീണയുടെ സ്ഥാപനം എക്‌സാ ലോജിക് വാങ്ങിയ 1.72 കോടി രൂപയ്ക്ക് ഐജിഎസ്ടി അടച്ചോ എന്നതായിരുന്നു വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യം. എന്നാല്‍ വ്യക്തികളുടെ സ്വകാര്യതയെ മാനിച്ച് മറുപടി നല്‍കാന്‍ കഴയില്ലെന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു ലഭിച്ച മറുപടി. വിവരാവകാശ നിയമത്തിലെ സെക്ഷന്‍ 8(1) (e) പ്രകാരം വ്യക്തികളുടെ സ്വകാര്യതയെ മാനിക്കുന്ന വിവരങ്ങള്‍ കൈമാറാനാകില്ലെന്നാണ് ടജിഎസ്ടി വകുപ്പ് പറയുന്നത്.
ജിഎസ്ടി വകുപ്പിന്റേത് വളരെ വിചിത്രമായ മറുപടിയാണെന്നായിരുന്നു മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പ്രതികരണം. സര്‍ക്കാരിന് ലഭിക്കേണ്ട ടാക്‌സ് കിട്ടിയോ എന്ന ചോദ്യത്തിന് മറുപടി നല്‍കില്ലെന്നു പറയുമ്പോള്‍ അത് ഒളിച്ചോട്ടമാണെന്നും ജിഎസ്ടി ഇടപാടുമായി ബന്ധപ്പെട്ട് താന്‍ ആദ്യം ചോദ്യമുന്നയിച്ചപ്പോള്‍ രേഖകള്‍ പിറ്റെ ദിവസം തന്നെ ഹാജരാക്കുമെന്ന് എ.കെ ബാലന്‍ പറഞ്ഞു. എന്നാല്‍ നാളിതുവരെ ഹാജരാക്കിയിട്ടില്ലെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.