തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വിസിയുടെ പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി ഇടപെട്ടുവെന്ന ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. വിസിയായി ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടുവെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തല്‍ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയാണ് വിജിലന്‍സ് കോടതിയെ സമീപിച്ചത്.
ഹര്‍ജി നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ വാദം. കേസ് നിലനില്‍ക്കുമോ ഇല്ലയോ എന്നതിലാണ് കോടതിയില്‍ ഇപ്പോള്‍ വാദം നടക്കുന്നത്. സര്‍ക്കാരിനായി ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാകും. മുഖ്യമന്ത്രിക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി ആവശ്യപ്പെട്ട് ജ്യോതികുമാര്‍ ചാമക്കാല ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെങ്കിലും രാജ്ഭവന്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല.