മഹാരാഷ്ട്രയില്‍ മന്ത്രിമാര്‍ ഇന്ന് പ്രതിഷേധിക്കും. 

ദാവൂദുമായി ബന്ധമുള്ള ഭൂമിയിടപാട്: നവാബ് മാലിക്കിന്റെ 
 അറസ്റ്റില്‍ ഇഡിയുടെ വിശദീകരണം



 
മുംബൈ: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ  അനുയായികളുമായി ബന്ധപ്പെട്ട ഭൂമിയിടപാട് കേസില്‍ മഹാരാഷ്ട്ര സര്‍ക്കാരിലെ  നവാബ് മാലിക്കിനെ ഇഡി അറസ്റ്റ് ചെയ്തതില്‍ മഹാരാഷ്ട്രയിലെ മന്ത്രിമാര്‍ ഒന്നടങ്കം ഇന്ന് പ്രതിഷേധിക്കും. ഗാന്ധി സ്മാരകത്തില്‍ പ്രതിഷേധയോഗം സംഘടിപ്പിക്കാനാണ് തീരുമാനം.സഖ്യ സര്‍ക്കാറിലെ, കോണ്‍ഗ്രസ് എന്‍സിപി ശിവസേന പാര്‍ട്ടികള്‍ ഒരുമിച്ച് പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കും.മന്ത്രി രാജി വെക്കേണ്ട എന്നാണ് സഖ്യത്തിലെ ധാരണ.ബിജെപി കേന്ദ്ര ഏജന്‍സികളെ മന്ത്രിമാര്‍ക്കെതിരെ ഉപയോഗിക്കുകയാണെന്ന പ്രചാരണം ശക്തമാക്കും.അതേസമയം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനാണ് ബിജെപിയുടെ നീക്കം. മാര്‍ച്ച് മൂന്നു വരെയാണ് കോടതി നവാബ് മാലിക്കിനെ ഇഡി കസ്റ്റഡിയില്‍ വിട്ടത്

കള്ളപ്പണ വെളുപ്പിക്കല്‍ കേസില്‍ ആണ് മഹാരാഷ്ട്ര സര്‍ക്കാരിലെ ന്യൂനപക്ഷ ക്ഷേമ മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്കിനെഎന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്ത് . മന്ത്രിയെ മുംബൈയിലെ ജെ ജെ ആശുപത്രിയിലേക്ക് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയിരുന്നു. 

ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് വരുത്തിയാണ് നവാബ് മാലിക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇഡി അറസ്റ്റ് ചെയ്യുന്ന രണ്ടാമത്തെ മഹാരാഷ്ട്രമന്ത്രിയാണ് നവാബ് മാലിക്ക്. മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എട്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ് എന്നാണ് റിപ്പോര്‍ട്ട്. വീട്ടില്‍ നിന്ന് രാവിലെ ഏഴ് മണിക്കാണ് മന്ത്രിയെ എന്‍ഫോഴ്‌സ്‌മെന്റ് കൊണ്ടുപോയത്. ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ളവരുമായി നവാബ് മാലിക്ക് നടത്തിയ ഭൂമിയിടപാടുകള്‍ സംബന്ധിച്ചാണ് അന്വേഷണം.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്‌റേറ്റ് നടപടിക്കെതിരെ ശിവസേന രംഗത്തെത്തിയിട്ടുണ്ട്. മുതിര്‍ന്ന മന്ത്രിയും നേതാവുമായ  നവാബ് മാലിക്കിനെ എന്‍ഫോഴ്‌സ്‌മെന്റ് വീട്ടില്‍ നിന്ന് കൊണ്ടുപോയ രീതി മഹാരാഷ്ട്ര സര്‍ക്കാരിനെ വെല്ലുവിളിക്കുന്നതാണ്. ഒരു കേന്ദ്ര ഏജന്‍സി സംസ്ഥാനത്ത് വന്ന് ഒരു മന്ത്രിയെ കൊണ്ടുപോയിരിക്കുകയാണ്. 2024ന് ശേഷം ബിജെപിയും അന്വേഷണം നേരിടേണ്ടി വരും അത് മറുന്നുപോകരുതെന്നാണ് സഞ്ജയ് റൗത്തിന്റെ വെല്ലുവിളി. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media