തിരുവനന്തപുരം: .സംരംഭകത്വത്തിന്റെയും നികുതി ഇതരസംരഭകര്‍ക്കും പുതുതായി സംരഭകത്വത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി തിരുവനന്തപുരത്ത് ലീഡര്‍ കണക്ട്. ടൈ കേരളയും കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി ചേര്‍ന്ന് തിരുവനന്തപുരം ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ വച്ച് ആഗസ്റ്റ് 27നാണ് ലീഡര്‍ കണക്ട് നടക്കുക. വൈകീട്ട് 4.30ന് നടക്കുന്ന ചടങ്ങില്‍ ആക്‌സിയ ടെക്നോളജി സ്ഥാപകനും സിഇഒയുമായ ജിജിമോന്‍ ചന്ദ്രനും പ്രമുഖ ടാക്‌സ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ റോയ് വര്‍ഗ്ഗീസ് ആന്‍ഡ് അസോസിയേറ്റ്സ് മാനേജിങ് പാര്‍ട്ണറായ റോയ് വര്‍ഗീസ് എന്നിവര്‍ പങ്കെടുക്കും വിഷയങ്ങളും പരിപാടിയില്‍ ചര്‍ച്ചാ വിഷയങ്ങളാവും.സംരംഭകര്‍ക്കും പുതുതായി സംരഭകത്വത്തിലേക്ക് എത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം. ചര്‍ച്ചയും ചോദ്യോത്തര സെഷനും ഉള്‍പ്പെടുന്ന പരിപാടിയില്‍ സൗജന്യ റജിസ്‌ട്രേഷനിലൂടെ ആര്‍ക്കും പങ്കെടുക്കാം. httsp//events.tie.org/LeaderConnect-JijimonChandran എന്ന ലിങ്കിലൂടെ സൗജന്യ റജിസ്‌ട്രേഷന്‍ നടത്താം.