മുഖ്യമന്ത്രിയുടെ കാര്യം ഹൈക്കമാന്‍ഡ് 2 ദിവസത്തില്‍ തീരുമാനിക്കും, വിജയം പ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് സതീശന്‍



തിരുവനന്തപുരം: കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ കാര്യം ഹൈക്കമാന്‍ഡ് 2 ദിവസത്തിനകം തീരുമാനിക്കുമെന്ന് കോണ്‍?ഗ്രസ് നേതാവ് വിഡി സതീശന്‍. താന്‍ വനവാസത്തിന് പോകുമെന്ന് അഹന്തയുടെ ഭാഷയില്‍ പറഞ്ഞിട്ടില്ല. തോറ്റാല്‍ വിരമിക്കുമെന്ന് പറഞ്ഞിരുന്നു. എല്‍പ്പിച്ച ഉത്തരവാദിത്വം നടപ്പാക്കായില്ലെങ്കില്‍ എന്താണ് ചെയ്യേണ്ടതെന്നും യുഡിഎഫ് ചര്‍ച്ചകള്‍ തുടങ്ങിയെന്നും വിഡി സതീശന്‍ പറഞ്ഞു. യുഡിഎഫ് ഉജ്ജ്വല വിജയം നേടിയ സാഹചര്യത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശന്‍. 

ഉജ്ജ്വല വിജയം സമ്മാനിച്ച ജനങ്ങള്‍ക്ക് നന്ദിയുണ്ടെന്നും പതിനായിരക്കണക്കിന് യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് വിജയം സമര്‍പ്പിക്കുകയാണെന്നും വിഡി സതീശന്‍ പറഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനം എറ്റെടുത്തപ്പോള്‍ യുഡിഎഫിനെ തിരിച്ചുകൊണ്ടുവരുമെന്ന് ദേശീയ നേതൃത്വത്തിന് വാക്കുനല്‍കി. അത് പാലിച്ചു. ഇത് കേരളമോഡലാണ്. മതേതര കേരളമാണ് വിധി എഴുതിയത്. പുതിയ തലമുറയുടെ ഭാവിയാണ് യുഡിഎഫ്. സംസ്ഥാനത്തെ ഒന്നാം സ്ഥാനത്തെത്തിക്കും. ജാതിമത ചിന്തയില്ലാനെ യുഡിഎഫിനെ സഹായിച്ചു. തികഞ്ഞ ഉത്തരവാദിത്വ ബോധത്തോടെ പ്രവര്‍ത്തിക്കും. യുഡിഎഫ് കുടുംബത്തിന് പുറന്നുള്ളവരും സിപിഎം തോല്‍ക്കണമെന്ന് ആഗ്രഹിച്ചു. അതാണ് സിപിഎം കോട്ടയില്‍ വിള്ളല്‍ വീണത്. ഉത്തമരായ കമ്യൂണിസ്റ്റുകാരെ കാണുമ്പോള്‍ ചിരിക്കാന്‍ പറഞ്ഞു. നമ്മളാണ് നെഹ്‌റുവിന്‍ ഇടതുപക്ഷമെന്ന് പറഞ്ഞു. അത് ജനങ്ങള്‍ ഏറ്റെടത്തു. പുതിയ യുഗമാണ്. ഒരു ഹര്‍ത്താലും ബന്ദും നടത്താതെയാണ് ഈ വിജയം നേടിയതെന്നും സതീശന്‍ പറഞ്ഞു. 
 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media