എം.ജി സര്‍വ്വകലാശാലയിലെ പാറ്റ പോസ്റ്റര്‍: വിസിയും വിദ്യാര്‍ത്ഥി യൂണിയനും  കൊമ്പുകോര്‍ക്കുന്നു
 



കോട്ടയം: മഹാത്മഗാന്ധി സര്‍വകലാശാലയിലെ നാഷണല്‍ കോണ്‍ഫറന്‍സിന്റെ പോസ്റ്ററില്‍ പാറ്റയുടെ പടം വെച്ചതില്‍ കടുത്ത നടപടിയിലേക്ക് വൈസ് ചാന്‍സലര്‍. വിവാദ ചിത്രങ്ങള്‍ മാറ്റിയില്ലെങ്കില്‍ നാഷണല്‍ കോണ്‍ഫറന്‍സിന് അനുവദിച്ച പണം തിരികെപിടിക്കുമെന്നാണ് വിസിയുടെ മുന്നറിയിപ്പ്. എന്നാല്‍ വിസിയുടെ നിര്‍ദ്ദേശങ്ങള്‍ ഒന്നും അംഗീകരിക്കില്ലെന്നാണ് സര്‍വകലാശാല യൂണിയന്റെ നിലപാട്. അടുത്തയാഴ്ച നടക്കുന്ന നാഷണല്‍ കോണ്‍ഫറന്‍സിന്റെ പ്രചരണ സാമഗ്രികളില്‍ പാറ്റയുടെ ചിത്രങ്ങളും സംഘപരിവാര്‍ വിരുദ്ധ വാചകങ്ങളും ഉള്‍പ്പെടുത്തിയതാണ് വൈസ് ചാന്‍സലര്‍ ഡി മാവൂദിനെ ചൊടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം പോസ്റ്ററുകള്‍ വച്ചതിന് പിന്നാലെ തന്നെ എല്ലാം നീക്കം ചെയ്യണമെന്ന സര്‍ക്കുലര്‍ വിസി പുറത്തിറക്കിയിരുന്നു. എന്നാല്‍ വിസിയുടെ സര്‍ക്കുലര്‍ തള്ളി വിദ്യാര്‍ത്ഥി യൂണിയനും എസ്എഫ്‌ഐയും കൂടുതല്‍ പോസ്റ്ററും ഫെളെക്‌സും സ്ഥാപിച്ചു. ഇതോടെയാണ് വൈസ് ചാന്‍സലര്‍ വീണ്ടും നിലപാട് കടുപ്പിക്കുന്നത്.

സര്‍വകലാശാലയുടെ ഫണ്ട് ഉപയോഗിച്ചാണ് നാഷണല്‍ കോണ്‍ഫറന്‍സ് നടത്തുന്നത്. 375000 രൂപ ആകെ അനുവദിച്ചു. ഇതില്‍ 281000 രൂപ വിദ്യാര്‍ത്ഥി യൂണിയന് കൈമാറി. ഈ പണം തിരികെ പിടിക്കുമെന്നാണ് രജിസ്ട്രാര്‍ സര്‍വകലാശാല യൂണിയന് നല്‍കിയ കത്തില്‍ പറയുന്നത്. എംജി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് കോഡ് ഓഫ് കണ്ടക്ടിന്റെ ലംഘനമാണ് സര്‍വകലാശാല യൂണിയല്‍ നടത്തിയതെന്നും വിസി. എന്നാല്‍ വിസിയുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കില്ലെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥി യൂണിയന്‍. സര്‍വകലാശാല യൂണിയന്‍ ഫണ്ട് എന്ന പേരില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് പിരിച്ച പണമാണ് ഇതെന്നും ഭാരവാഹികള്‍ പറയുന്നു. ര

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media