കോഴിക്കോട്: യു.എ.ഇയിലെ പ്രമുഖ ജ്വല്ലറി ബ്രാന്‍ഡായ 'നിഷ്‌ക' ഇന്ത്യയിലേക്ക്. രാജ്യത്തെ ആദ്യ ഷോറൂം കോഴിക്കോട്ട് മാവൂര്‍ റോഡില്‍ ഓഗസ്റ്റ് 29ന് പ്രവര്‍ത്തനമാരംഭിക്കും. വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ പ്രശസ്ത സിനിമാതാരവും നിഷ്‌കയുടെ ബ്രാന്റ് അംബാസിഡറുമായ തമ്മന്ന ഭാട്ടിയ ഉദ്ഘാടനം ചെയ്യും. ഹോസ്പിറ്റാലിറ്റി ബിസിനസിലൂടെ വളര്‍ന്ന മോറികാപ് ഗ്രൂപ്പിന്റെ സംരഭമാണ് നിഷ്‌ക മൊമന്റ്‌സ് ജ്വല്ലറി. ദുബൈ, ഷാര്‍ജ, അബുദാബി, യുഎഇ എന്നിവിടങ്ങളില്‍ ഉപഭോക്താക്കളുടെ ഹൃദയം കീഴടക്കിയാണ് ഇവരുടെ കോഴിക്കോട്ടേക്കുള്ള ചുവടുവയ്പ്പ്.
ഡയമണ്ട്, ഗോള്‍ഡ്, പ്ലാറ്റിനം, സില്‍വര്‍, ബ്രൈഡല്‍, ഡെയിലി വെയര്‍, കിഡ്‌സ് കളക്ഷന്‍ തുടങ്ങി വിപുലമായ ആഭരണ ശേഖരമാണ് കോഴിക്കോട്ടെ പുതിയ ഷോറൂമില്‍ ഒരുക്കിയിട്ടുള്ളത്.
ആധുനികതയും പാരമ്പര്യവും സമന്വയിപ്പിക്കുന്നതും, സ്ത്രീകളുടെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നതുമായ നൂതന ഡിസൈനുകളിലൂടെ കോഴിക്കോട്ടെ യുവതികളുടെ ഹൃദയത്തിലേക്ക് കടന്നുവരികയാണ് നിഷ്‌ക.
ചരിത്രമുറങ്ങുന്ന കോഴിക്കോട് ഫാഷന്റേയും ആഭരണങ്ങളുടടേയും കേന്ദ്രമാണെന്നും ഇവിടേക്ക് ഏറെ പ്രതീക്ഷയോടെയാണ് നിഷ്‌ക കടന്നുവരുന്നതെന്നും ചെയര്‍മാന്‍ നിഷിന്‍ തസ്ലീം, മാനേജിംഗ് ഡയറക്ടര്‍ റിസ്വാന്‍ ഷിറാസ്, എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ലൈറ്റ് വെയ്റ്റ് കളക്ഷന്‍ ഉള്‍പ്പടെ ആകര്‍ഷകവും വൈവിധ്യവുമായ ആഭരണങ്ങള്‍ നിഷ്‌കയുടെ പ്രത്യേകതയാണ്. അന്താരാഷ്ട്ര ഷോപ്പിംഗ് അനുഭവം ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുന്ന രീതിയാലാണ് കോഴിക്കോട്ട് ഷോറൂം സജ്ജീകരിച്ചിരിക്കുന്നത്. ഉദ്ഘാടനത്തിന്റെ ഭാഗമായി നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഡയ്മണ്ട് നെക്ലേസ് ഉള്‍പ്പെടെയുള്ള സമ്മാനങ്ങളൊരുക്കിയിട്ടുണ്ട്. കൂടാതെ ഉദ്ഘാടനക്കാലയളവിലെ ഒരുമാസക്കാലം ആഭരണങ്ങള്‍ക്ക് ആകര്‍ഷകമായ ഡിസ്‌കൗണ്ടും ലഭിക്കും.
കേരളത്തില്‍ കണ്ണൂര്‍, മലപ്പുറം, എറണാകുളം എന്നിവിടങ്ങളില്‍ നിഷ്‌ക ഷോറൂം വൈകാതെ തുറക്കും. തമിഴ്‌നാട്, കര്‍ണാക, ആന്ധ്ര, ദില്ലി, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്കും സമീപഭാവിയില്‍ ബിസ്‌നസ് വ്യാപിപ്പിക്കുമെന്നും ചെയര്‍മാന്‍ നിഷിന്‍ തസ്ലീം പറഞ്ഞു