ജിയോയ്ക്ക് വന്‍ കുടിശ്ശിഖ, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു; മോട്ടോര്‍ വകുപ്പിന്റെ എഐ കാമറകള്‍ നിലച്ചു
 


തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോര്‍ വാഹനവകുപ്പിന്റെ എ.ഐ ക്യാമറകളുടെ പ്രവര്‍ത്തനം ഇന്റര്‍നെറ്റ് സേവനം നിലച്ചതിനെ തുടര്‍ന്ന് പൂര്‍ണ്ണമായി തടസ്സപ്പെട്ടു. പദ്ധതിയുടെ ചുമതലയുള്ള കെല്‍ട്രോണ്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കളായ ജിയോക്ക് വലിയ തുക കുടിശിക വരുത്തിയതാണ് സേവനം നിര്‍ത്തിവെക്കാന്‍ കാരണമായത്. സര്‍ക്കാരില്‍ നിന്ന് കെല്‍ട്രോണിന് ലഭിക്കാനുള്ള 90 കോടിയിലധികം രൂപയുടെ കുടിശിക വൈകുന്നതാണ് ഇന്റര്‍നെറ്റ് കമ്പനിക്കുള്ള പണം നല്‍കുന്നതിന് തടസ്സമായത്. ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ റൂമുകളിലേക്ക് എത്താതായിട്ടുണ്ട്. ഇതിനാല്‍ തന്നെ എ ഐ ക്യാമറ ദൃശ്യങ്ങളിലുള്ള പുതിയ നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്താന്‍ പറ്റാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. 2023 എപ്രില്‍ മാസത്തിലായിരുന്നു സംസ്ഥാനത്തെ റോഡുകളില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ എ ഐ ക്യാമറകളുടെ പ്രവര്‍ത്തനം ആരംഭിച്ചത്.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media