അത്യാധുനിക ചികിത്സ മെട്രൊ നഗരങ്ങള്‍ക്കു പുറത്തേക്കും  ഉറപ്പാക്കാന്‍ 'ആസ്റ്റര്‍ ക്വാളിറ്റി കെയര്‍'
 



കോഴിക്കോട്: ഇന്ത്യയിലെ പ്രമുഖ ആരോഗ്യസേവന ദാതാക്കളായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറും ക്വാളിറ്റി കെയര്‍ ഇന്ത്യ ലിമിറ്റഡും തമ്മിലുള്ള ലയന നടപടികള്‍ വിജയകരമായി പൂര്‍ത്തിയായി 'ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍ ലിമിറ്റഡ്' എന്ന പുതിയ സംയുക്ത സ്ഥാപനം നിലവില്‍ വന്നു. ഇന്ത്യയിലെ മെട്രോ നഗരങ്ങള്‍ക്ക് പുറത്തുള്ള സാധാരണക്കാര്‍ക്കും ലോകോത്തര ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുക എന്നതാണ് പുതിയ സ്ഥാപനത്തിന്റെ പ്രഖ്യാപിത ലക്ഷ്യം. ഇതോടെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍, കെയര്‍ ഹോസ്പിറ്റല്‍സ്, എവര്‍കെയര്‍, കിംസ്‌ഹെല്‍ത്ത് എന്നീ നാല് പ്രമുഖ ബ്രാന്‍ഡുകള്‍ ഒരൊറ്റ കുടക്കീഴിലായി. രണ്ട് വലിയ സ്ഥാപനങ്ങളുടെ ഒത്തുചേരല്‍ എന്നതിലുപരി, വിദഗ്ധ ചികിത്സയും അത്യാധുനിക മെഡിക്കല്‍ സാങ്കേതികവിദ്യയും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിക്കുക എന്ന വലിയ ദൗത്യമാണ് ഈ ലയനത്തിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്. പുതിയ കമ്പനിയില്‍ ഡോ. ആസാദ് മൂപ്പന്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി തുടരും. വരുണ്‍ ഖന്ന മാനേജിംഗ് ഡയറക്ടറായും ഗ്രൂപ്പ് സിഇഒയായും ബിസിനസിന് നേതൃത്വം നല്‍കും.

രാജ്യത്തിന്റെ ഹൃദയഭാഗത്തും തെക്കന്‍ മേഖലകളിലും ശക്തമായ സാന്നിധ്യമുള്ള ആസ്റ്റര്‍ ക്വാളിറ്റി കെയര്‍, വളര്‍ന്നുകൊണ്ടിരിക്കുന്ന നഗരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. അത്യാധുനിക ചികിത്സ തേടി മെട്രോ നഗരങ്ങളിലേക്ക് രോഗികള്‍ക്ക് ദീര്‍ഘദൂര യാത്രകള്‍ നടത്തേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാന്‍ ഈ തീരുമാനം സഹായിക്കും. സാധാരണക്കാര്‍ക്കും താങ്ങാനാവുന്ന നിരക്കില്‍ ലോകോത്തര അതിവിദഗ്ധ ചികിത്സാ രീതികള്‍ വന്‍ നഗരങ്ങള്‍ക്ക് പുറത്തേക്കും വ്യാപിപ്പിക്കും. ഇതിനായി അത്യാധുനിക സാങ്കേതികവിദ്യകളും നിലവിലുള്ള ആശുപത്രികളിലും കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തും. 

'ഇന്ത്യയിലെ ഏറ്റവും വിശ്വസനീയവും ഭാവിക്ക് സജ്ജവുമായ ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളിലൊന്ന് കെട്ടിപ്പടുക്കുന്നതിനുള്ള ഞങ്ങളുടെ യാത്രയില്‍ ആസ്റ്ററും ക്വാളിറ്റി കെയറും ഒന്നിച്ചു ചേരുന്നത് ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു 

 ലയന നടപടികള്‍ സുഗമമായി പൂര്‍ത്തിയാക്കുന്നതിനൊപ്പം രോഗീപരിചരണത്തില്‍ യാതൊരു തടസ്സവും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുമെന്ന് ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍ മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ വരുണ്‍ ഖന്ന പറഞ്ഞു.മെഡിക്കല്‍ രംഗത്തെ സഹകരണം, സാങ്കേതികവിദ്യയുടെ ഉപയോഗവും ഏറ്റെടുക്കലും, ഡിജിറ്റല്‍ ഹെല്‍ത്ത് സംവിധാനങ്ങള്‍, പ്രവര്‍ത്തനമികവ് എന്നിവയില്‍ കാതലായ മാറ്റങ്ങള്‍ക്കാണ് ലയനം വഴിവെച്ചിരിക്കുന്നത്. ശൃംഖലയ്ക്ക് കീഴിലെ മികവിന്റെ കേന്ദ്രങ്ങളില്‍ (സെന്റര്‍ ഓഫ് എക്‌സലന്‍സ്) രോഗനിര്‍ണയത്തിലും ചികിത്സയിലും പരസ്പരം സഹകരിച്ച് തീരുമാനങ്ങളെടുക്കും. അതിലൂടെ രോഗികള്‍ക്ക് ഏറ്റവും മികച്ച ഡോക്ടര്‍മാരുടെ കൂട്ടായ വൈദഗ്ധ്യം പ്രയോജനപ്പെടുത്താനാകും. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media