ദില്ലി: പ്രതിഷേധം കനക്കുന്നതിനിടെ ഇന്ധന വില വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി എണ്ണ കമ്പനികള്‍. രണ്ട് ആഴ്ചക്കിടെ നാല് തവണയായി എട്ട് രൂപ കൂട്ടിയെങ്കിലും ഇന്ധന വില ഇനിയും കൂടുമെന്ന് സൂചന. ആകെ വര്‍ധന പത്ത് രൂപയില്‍ എത്തിക്കും വിധം ഒരു തവണ കൂടി വില ഉയര്‍ത്തിയേക്കും. അധികം വൈകാതെ ഈ വര്‍ധന കൂടി വരുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ, രാജ്യത്ത് സിഎന്‍ജി വില വീണ്ടും വര്‍ധിപ്പിച്ചു. ദില്ലിയില്‍ സിഎന്‍ജി വില കിലോയ്ക്ക് രണ്ട് രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ദില്ലിയില്‍ പുതിയ നിരക്ക് 83.09 രൂപയായി. രണ്ടാഴ്ചയ്ക്കുള്ളില്‍ നാലാമത്തെ വര്‍ധനവാണിത്. കഴിഞ്ഞ 11 ദിവസത്തിനുള്ളില്‍ മാത്രം സിഎന്‍ജി വിലയില്‍ ഏഴ് രൂപയുടെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.