കോഴിക്കോട്: ഓറഞ്ച് നിറത്തില്‍ ആധുനിക സൗകര്യങ്ങളോടെ പുതിയ വന്ദേഭാരത് ട്രെയിനുകള്‍ വരുന്നു. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിന്നാണ് ഓറഞ്ച് നിറത്തിലുള്ള പുതിയ വന്ദേഭാരത് ട്രെയിനുകള്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നത്. അത്യാധുനിക സുരക്ഷാ, സാങ്കേതിക ഫീച്ചറുകളോടെയാണ് പുതിയ ട്രെയിന്‍ വരുന്നത്.
ഫ്രീ പ്രസ് ജേണല്‍ റിപ്പോര്‍ട്ട് പ്രകാരം പുതിയ വന്ദേ ഭാരത് ട്രെയിനില്‍ പുതിയ എട്ട് കോച്ചുകളാണുണ്ടാവുക.നീലയ്ക്ക് പകരം ഓറഞ്ച് നിറത്തിലുള്ള പുറംഭാഗം, മികച്ച സൗകര്യത്തോടെയുള്ള സീറ്റുകള്‍, മൊബൈല്‍ ചാര്‍ജിംഗ് പോയിന്റുകളിലേക്കുള്ള സൗകര്യപ്രദമായ ആക്‌സസ് എക്സിക്യൂട്ടീവ് ചെയര്‍ കാര്‍ ക്ലാസ് കോച്ചുകള്‍ക്കുള്ള വിപുലീകൃത ഫൂട്ട്റെസ്റ്റുകള്‍, തുടങ്ങിയ സവിശേഷതകളോടെയാണ് പുതിയ വന്ദേഭാരത് എത്തുക. ഇതിനുപുറമെ, മികച്ച ടോയ്ലറ്റ് ലൈറ്റിംഗ്, ടച്ച്-സെന്‍സിറ്റീവ് റീഡിംഗ് ലാമ്പുകള്‍, എന്നിവയും യാത്രക്കാര്‍ക്ക് യാത്ര കൂടുതല്‍ സൗകര്യപ്രദമാക്കും
പുതിയ വന്ദേ ഭാരത് ട്രെയിനില്‍ ഡ്രൈവിംഗ് ട്രെയിലര്‍ കോച്ചുകളില്‍ വീല്‍ചെയര്‍ ഘടിപ്പിക്കുന്നതിനുള്ള ഫിക്‌സിംഗ് പോയിന്റുകളും സുരക്ഷ വര്‍ദ്ധനയ്ക്കായി സജ്ജീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാകയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സ്വദേശി ട്രെയിനിന്റെ പുതിയ(ഓറഞ്ച്) നിറം എന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ പറഞ്ഞിരുന്നു.
രാജ്യത്ത് ഇപ്പോള്‍ 25 ജോഡി വന്ദേ ഭാരത് സര്‍വീസുകളുണ്ട്, ഇതില്‍ 18 ട്രെയിനുകള്‍ 2023-ല്‍ ആരംഭിച്ചതാണ്. ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് 2019 ഫെബ്രുവരി 15-നാണ് ഡല്‍ഹി- വാരാണസി റൂട്ടില്‍ ഫ്‌ലാഗ് ഓഫ് ചെയ്തത്. 1955-ല്‍ ആരംഭിച്ചതുമുതല്‍ 70,000-ലധികം കോച്ചുകള്‍ പുറത്തിറക്കിയെന്ന നേട്ടം ഐസിഎഫ് കൈവരിച്ചിട്ടുണ്ട്