മറ്റന്നാളും അവധി, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് കോഴിക്കോട് കളക്ടര്‍
 



കോഴിക്കോട്: നിപ ജാഗ്രത മുന്‍കരുതലിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മറ്റന്നാളും   അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അങ്കണവാടി,മദ്രസകള്‍ ഉള്‍പ്പെടെ) അവധി ബാധകമായിരിക്കും. ജില്ലയില്‍ നേരത്തെ ഇന്നും നാളെയുമാണ്  അവധി പ്രഖ്യാപിച്ചിരുന്നത്. ജില്ലയില്‍ അടുത്ത പത്ത് ദിവസത്തേക്ക് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന എല്ലാ പൊതു പരിപാടികളും താല്ക്കാലികമായി നിര്‍ത്തിവയ്ക്കുവാനും ജില്ലാ കളക്ടര്‍ എ ഗീത ഉത്തരവിട്ടിട്ടുണ്ട്.

അതേസമയം, നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി കേന്ദ്ര സംഘം കോഴിക്കോട്ടെത്തി. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നെത്തിയ മൊബൈല്‍ ലാബ് ഇന്ന് വൈകിട്ടോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തന സജ്ജമാകും. നിപ ബാധിച്ച ചികിത്സയില്‍
കഴിയുന്ന മൂന്ന് പേരില്‍ മരുതോങ്കര സ്വദേശിയായ 9 വയസ്സുകാരന്റെ നിലഗുരുതമായി തുടരുകയാണ്. 11 പേരുടെ പരിശോധനാ ഫലം ഇന്ന് വൈകിട്ടോടെ കിട്ടും.

നിപ സ്ഥിരീകരിച്ച് മൂന്ന് ദിവസം പിന്നിടുമ്പോള്‍ കേന്ദ്ര സംസ്ഥാന ഏജന്‍സികളുടെ കൂട്ടായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് താഴെത്തട്ടില്‍ നടക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള വിദഗ്ധരും ഐസിഎംആര്‍, എന്‍ സിഡിസി എന്ന് ഏജന്‍സികളില്‍ നിന്നുള്ള പ്രതിനിധികളും കോഴിക്കോട്ടുണ്ട്. കോഴിക്കോട് എത്തിയ കേന്ദ്ര സംഘം ആദ്യം ജില്ലാ കളക്ടറുമായി ചര്‍ച്ച നടത്തി തുടര്‍ന്ന് ഗസ്റ്റ് ഹൗസില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. 

നിപ ബാധിതരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരുടെ പട്ടിക നിലവില്‍ 789 ആണ്. സമ്പര്‍ക്ക പട്ടിക ഇനിയും വിപുലമായേക്കും എന്നാണ് സൂചന. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള മൊബൈല്‍ മെഡിക്കല്‍ ലാബ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്ന് ഉച്ചയോടെ എത്തി. വൈകിട്ടോടെ ലാബ് പ്രവര്‍ത്തനസജ്ജമാകും. ഇതോടെ പരിശോധനയും ഫലപ്രഖ്യാപനവും കോഴിക്കോട് തന്നെ നടത്താനാകും. രോഗം ബാധിച്ച മൂന്ന് പേരും രോഗലക്ഷണങ്ങളുമായി 20 പേരുമാണ് ചികിത്സയിലുള്ളത്. 

അതേസമയം രോഗം സ്ഥിരീകരിച്ച ഇതേ കുടുംബത്തിലുള്ള 25 കാരന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് ഇഖ്ര ആശുപത്രിയിലെ 24 കാരനായ മെയില്‍ നേഴ്‌സിന്റെ ആരോഗ്യം നിലയിലും ആശങ്കയില്ല. ആരോഗ്യപ്രവര്‍ത്തകര അടക്കമുള്ള 11 പേരുടെ പരിശോധനാ ഫലങ്ങള്‍ ഇന്ന് വൈകിട്ടോടെ വരും. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media