കണ്ണൂര്‍ പാനൂരില്‍ യുവതി വീടിനുള്ളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍
 



കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ പാനൂരില്‍ യുവതി കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍. പാനൂര്‍ വള്ളിയായില്‍ കണ്ണച്ചാന്‍ കണ്ടി ഹൗസില്‍ വിഷ്ണു പ്രിയ (23) നെയാണ് വീട്ടിനുള്ളില്‍ കഴുത്തറത്ത നിലയില്‍ കണ്ടെത്തിയത്. കൊലപാതകമെന്ന് സൂചന. രാവിലെ 10 മണിയോടെയാണ് സംഭവം. പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. മുഖംമൂടി ധരിച്ചയാളെ കണ്ടെന്ന് നാട്ടുകാരിലൊരാള്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് അന്വേഷണം നടന്നു കൊണ്ടിരിക്കുന്നു. യുവതി പാനൂരിലെ സ്വകാര്യ ലാബില്‍ ജീവനക്കാരിയാണ്.

വീടിന് തൊട്ടടുത്ത് മരണം നടന്ന വീടുണ്ടായിരുന്നു. വിഷ്ണുപ്രിയയുടെ വീട്ടുകാരും സമീപ പ്രദേശത്തെ വീട്ടുകാരും മരണവീട്ടിലായിരുന്നു. തൊട്ടടുത്തെങ്ങും ആരും ഉണ്ടായിരുന്നില്ല. വീട്ടിലുള്ളവര്‍ മരണവീട്ടിലായിരുന്ന സമയത്താണ് കൊലപാതകം. കൊലപാതകം തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതിയെക്കുറിച്ച് ചില സൂചനകള്‍ ലഭിച്ചതായും പൊലീസ് പറയുന്നു.  വിഷ്ണുപ്രിയയുടെ പിതാവ് വിനോദ് കുറച്ചു നാളുകള്‍ക്ക് മുമ്പാണ് ഖത്തറിലേക്ക തിരികെ പോയത്. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media