പെട്രോള്‍, ഡീസല്‍ വിലയില്‍ ഇടിവ്
തുടര്‍ച്ചയായി രണ്ടാഴ്ച മാറ്റമില്ലാതെ തുടരുകയായിരുന്ന ഇന്ധന വില ഇന്ന് ഇടിഞ്ഞു. പെട്രോള്‍, ഡീസല്‍ വിലയില്‍ 15 പൈസയാണ് കുറഞ്ഞത്. കേരളത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഇന്ന് 92.28 രൂപയാണ് വില. ഡീസലിന് 86.75 രൂപയും.
വിവിധ നഗരങ്ങളിലെ വില പരിശോധിക്കുമ്പോള്‍, കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 90.28 രൂപയാണ് വില. ഡീസലിന് 84.43 രൂപയും. കോഴിക്കോട് പെട്രോളിന് 90.66 രൂപയും ഡീസലിന് 85.23 രൂപയുമാണ് ഇന്നത്തെ വില. മെട്രോ നഗരമായ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 90.40 രൂപയാണ് വില. ഡീസലിന് 80.73 രൂപയും. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 96.83 രൂപയും ഡീസലിന് 87.81 രൂപയുമാണ് വില.