മിന്നല്‍ ഹര്‍ത്താലിലെ അക്രമം, പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു, നടപടി കോടതി കടുപ്പിച്ചതോടെ
 


കൊച്ചി : ഹൈക്കോടതി വടിയെടുത്തതോടെ, പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടല്‍ നടപടിക്രമങ്ങള്‍ തുടങ്ങി. കഴിഞ്ഞ സെപ്റ്റംബറിലെ ഹര്‍ത്താല്‍ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിലാണ് നടപടി. ഹൈക്കോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ നാളെ അഞ്ചുമണിക്ക് മുമ്പായി സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ലാന്റ് റവന്യു കമ്മിഷണര്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍, വയനാട്, കാസര്‍കോട്, തിരുവനന്തപുരം, കോട്ടയം, കൊല്ലം, എറണാകുളം ജില്ലകളിലെ  പ്രതികളുടെ സ്വത്തുവകകളാണ് കണ്ടുകെട്ടിയത്.  
പിഎഫ്ഐ സംസ്ഥാന ജനറല്‍ സെക്രട്ടറിയിരുന്ന കൊല്ലത്തെ അബ്ദുള്‍ സത്താറിന്റെ കരുനാഗപ്പള്ളിയിലെ  വീടും, വസ്തുക്കളും ഉച്ചയോടെ ഉദ്യോഗസ്ഥരെത്തി ജപ്തി ചെയ്തു. കരുനാഗപ്പള്ളി തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള സംഘമാണ് ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കിയത്. ലാന്റ് റവന്യൂ കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. 

തൃശൂര്‍ കുന്നംകുളത്ത് അഞ്ച് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടും സ്ഥലവുമാണ് ജപ്തി ചെയ്തത്. പഴുന്നാന കാരങ്ങല്‍ വീട്ടില്‍ അസീസ്,പെരുമ്പിലാവ് അധീനയില്‍ വീട്ടില്‍ യഹിയ കോയ തങ്ങള്‍, പെരുമ്പിലാവ് പള്ളിക്കരഞ്ഞാലില്‍ വീട്ടില്‍ ഉസ്മാന്‍, ഗുരുവായൂര്‍ പുതുവീട്ടില്‍ മുസ്തഫ,വടുതല ഉള്ളിശ്ശേരി പിലക്കൂട്ടയില്‍ വീട്ടില്‍ റഫീഖ് എന്നിവരുടെ സ്വത്താണ് കണ്ട് കെട്ടിയത്. ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ച കേസിലാണ് നടപടി. റവന്യൂ അധികൃതര്‍ എത്തിയാണ് ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കിയത്. 

വയനാട്ടില്‍ ഹര്‍ത്താല്‍ അതിക്രമ കേസുകളില്‍ പ്രതികളായ പിഎഫ്ഐ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടും, വസ്തുക്കളും കണ്ടു കെട്ടി. ജില്ലയില്‍ 14 ഇടങ്ങളിലാണ് നടപടി സ്വീകരിച്ചത്. റവന്യൂ അധികൃതര്‍ എത്തിയാണ് ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കിയത്. കാസര്‍കോട്ട് പിഎഫ്‌ഐ നേതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി തുടങ്ങി. കാഞ്ഞങ്ങാട് ചീമേനി വില്ലേജ്, കാക്കടവില്‍ നങ്ങാറത്ത് സിറാജുദീന്‍, തെക്കേ തൃക്കരിപ്പൂര്‍ സിടി സുലൈമാന്‍, കാസര്‍കോട് അബ്ദുല്‍ സലാം,  ഉമ്മര്‍ ഫാറൂഖ് ആലമ്പാടി എന്നിവരുടെ സ്വത്ത് വകകളാണ് ഇന്ന് കണ്ടുകെട്ടിയത്. 

തിരുവനന്തപുരത്ത് അഞ്ച് പിഎഫ്‌ഐ നേതാക്കളുടെ വീടുകള്‍ ജപ്തി ചെയ്തു. കാട്ടാക്കട, വര്‍ക്കല, നെയ്യാറ്റിന്‍കര താലൂക്കുകളിലാണ് നടപടി. ഹര്‍ത്താലുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങളുടെ പേരിലാണ് നടപടി. കോട്ടയം ജില്ലയിലും 5 പിഎഫ്‌ഐ പ്രവര്‍ത്തകരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. മീനച്ചില്‍ താലൂക്ക് പരിധിയിലെ ഈരാറ്റുപേട്ട വില്ലേജില്‍ 3 പേരുടെയും കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി താലൂക്കുകളിലായി ഓരോരുത്തരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. റവന്യു വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു നടപടി. ആലുവയില്‍  മൂന്ന് സ്ഥലങ്ങളില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടി. പെരിയാര്‍ വാലി ട്രസ്റ്റ്, കുഞ്ഞുണ്ണിക്കര സ്വദേശികളായ അബ്ദുല്‍ ലത്തീഫ്, മുഹമ്മദ് കാസിം എന്നിവരുടെ സ്വത്തുക്കളാണ് ജപ്തിചെയ്തത്. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media