ഒമാനില്‍ ഇന്ന് കോവിഡ് മരണങ്ങളില്ല; ഇന്ന് രോഗം സ്ഥിരീകരിച്ചത് 13 പേര്‍ക്ക്
മസ്‌കത്ത്: ഒമാനില്‍ 13 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 31 പേര്‍ രോഗമുക്തരായി. അതേസമയം രാജ്യത്ത് ഇന്ന് കൊവിഡ് കാരണമുള്ള മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഒമാനില്‍ ആകെ 3,03,978 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 2,99,309 പേരും രോഗമുക്തരായി. 4102 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് കാരണം ജീവന്‍ നഷ്ടമായത്. നിലവില്‍ 98.5 ശതമാനമാണ് രോഗമുക്തി നിരക്ക്. ഇപ്പോള്‍ 567 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് പേരെയാണ് കൊവിഡ് ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇവരുള്‍പ്പെടെ 21 രോഗികള്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ ഏഴ് പേരുടെ നില ഗുരുതരമാണ്.