തിരുവനന്തപുരം: പൊലീസ് അതിക്രമങ്ങള്‍ക്കെതിരായ പരാതിയില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഡിജിപി റവഡ ചന്ദ്രശേഖര്‍. നടപടിയെടുക്കാത്ത സംഭവങ്ങളാണെങ്കില്‍ അന്വേഷിച്ച് നടപടിയുണ്ടാകണം. കുറച്ചു പേര്‍ ചെയ്യുന്ന തെറ്റായ പ്രവര്‍ത്തനത്തിന് സേന മുഴുവന്‍ മോശമാകുന്ന സാഹചര്യമുണ്ടെന്നും ഡിജിപി ചൂണ്ടിക്കാട്ടി. തെറ്റായ ആരോപണങ്ങളും വരുന്നുണ്ട്. എല്ലാം വിശദമായി പരിശോധിച്ച് നടപടിയുണ്ടാകണമെന്നും ഡിജിപി ആവശ്യപ്പെട്ടു. ഉത്തരമേഖല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഡിജിപിയുടെ നിര്‍ദ്ദേശം. തെറ്റ് ചെയ്തവരെ സംരക്ഷിക്കേണ്ട ബാധ്യതയില്ലെന്നും ഡിജിപി മുന്നറിയിപ്പ് നല്‍കി.
o9mmu7