ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ്: യു.എ.ഇയിലെ ആദ്യ മത്സരം ഇന്ന്
ദുബൈ: ട്വന്റി -20 ലോക കപ്പില്‍ യുഎയിലെ ആദ്യ മത്സരം ഇന്ന് അബുദബി ശൈഖ് സായിദ്‌സ് സ്റ്റേഡിയത്തില്‍ നടക്കും. ഉച്ചക്ക് രണ്ടിന് നടക്കുന്ന മത്സരത്തില്‍ അയര്‍ലന്‍ഡും നെതര്‍ലന്റും ഏറ്റുമുട്ടും. പ്രാഥമിക റൗണ്ട് മത്സരങ്ങളാണ് നടക്കുന്നത്.
വൈകിട്ട് ആറിന് നടക്കുന്ന മത്സരത്തില്‍ നമീബിയയെ ശ്രീലങ്ക നേരിടും. സൂപ്പര്‍ 12 ടീമുകളുടെ വാം അപ് മത്സരങ്ങളും ഇന്ന് തുടങ്ങും. ഐസിസി അക്കാദമി ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയുടെ എതിരാളി ഇംഗ്ലണ്ടാണ്. വൈകിട്ട് ആറിനാണ് മത്സരം. ഐപിഎല്ലിനു ശേഷം ഇന്ത്യന്‍ ടീം അംഗങ്ങള്‍ എല്ലാവരും ക്യാമ്പിലെത്തിയിട്ടുണ്ട്.
അഫ്ഗാനിസ്താന്‍ - ദക്ഷിണാഫ്രിക്ക, പാക്കിസ്താന്‍ - വെസ്റ്റ് ഇന്‍ഡീസ്, ആസ്‌ട്രേലിയ - ന്യൂസിലന്റ് മത്സരങ്ങളും ഇന്നു നടക്കും.