മലയാളികള്‍ക്ക് പ്രത്യേക ഓഫര്‍; പേടിഎം വഴി ഇനി 24 മണിക്കൂറും കറന്റ് ബില്ല് അടയ്ക്കാം, ഒപ്പം ക്യാഷ്ബാക്കും
കോഴിക്കോട്: കേരളത്തിലെ ഉപയോക്താക്കള്‍ക്ക് ഇനിമുതല്‍ ആഴ്ചയില്‍ ഏഴ് ദിവസവും 24 മണിക്കൂറും പേടിഎം വഴി വൈദ്യുതി ബില്‍ അടയ്ക്കാം. ഓരോ ബില്‍ പേയ്മെന്റിനും ഉറപ്പായ സമ്മാനങ്ങളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യമായി പേടിഎം പ്ലാറ്റ്‌ഫോമിലൂടെ വൈദ്യുതി ബില്‍ അടയ്ക്കുന്ന ഉപയോക്താക്കള്‍ക്ക് 50 രൂപ വരെ ക്യാഷ് ബാക്കായി ലഭിക്കും. വൈദ്യുതി ബില്‍ പേയ്‌മെന്റിലെ തുടക്കക്കാരെന്ന നിലയില്‍ കോടിക്കണക്കിന് ഉപയോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതിന്റെ ഭാഗമായി രാജ്യത്തൊട്ടാകെയുള്ള 70 ലധികം വൈദ്യുതി ബോര്‍ഡുകളുമായി കൈകോര്‍ത്തിട്ടുണ്ടെന്ന് പേടിഎം വക്താവ് പറഞ്ഞു. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുന്നതിനായി ഒരു മിനിറ്റിനുള്ളില്‍ വൈദ്യുതി ബില്‍ പേയ്‌മെന്റുകള്‍ പൂര്‍ത്തിയാക്കുന്നതിനായി അടുത്തിടെ പേടിഎം യുഐയും വിപുലീകരിച്ചിട്ടുണ്ട്.
ഇതുവഴി ഉപയോക്താക്കള്‍ക്ക് സംസ്ഥാനം, സേവന ദാതാവ് എന്നിവ തിരഞ്ഞെടുത്ത് ബില്‍ നമ്പറോ ഉപഭോക്തൃ അക്കൗണ്ട് നമ്പറോ നല്‍കി എളുപ്പത്തില്‍ പേയ്മെന്റ് നടത്താനാകും. ഇന്‍സ്റ്റന്റ് പേയ്‌മെന്റ് ആയതുകൊണ്ട് തന്നെ ബില്ല് അടയ്ക്കല്‍ പൂര്‍ത്തിയായ ഉടന്‍ ഉപയോക്താക്കള്‍ക്ക് രസീത്തും ലഭിക്കും. ആപ്പ് നോട്ടിഫിക്കേഷനിലൂടെയും എസ്എംഎസ് ആയും വൈദ്യുത ബില്ല് അടയ്ക്കാനുള്ള തീയതികള്‍ പേടിഎം ഉപയോക്താക്കളെ ഓര്‍മ്മപ്പെടുത്തും.