കടുത്ത പരിഷ്‌കാരങ്ങള്‍: ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാന്‍ ഇനിയല്‍പ്പം വിയര്‍ക്കും
 



പുതിയ മാറ്റങ്ങള്‍ ഇവയൊക്കെയാണ്. 

ഡ്രൈവിങ് ടെസ്റ്റില്‍ സുപ്രധാനമായ തീരുമാനമാണ് ഗ്രൗണ്ട് ടെസ്റ്റ് പരിഷ്‌കരണം

കാര്‍ ടെസ്റ്റിന് എച്ച് ഒഴിവാക്കി എന്നതാണ് പ്രധാന തീരുമാനം
എച്ചിന് പകരം സൈന്‍ ഡ്രൈവിങ്ങും നേരെയും ചെരിച്ചും പാര്‍ക്ക് ചെയ്യുന്നതും ഉള്‍പ്പെടുത്തി

കയറ്റിറക്കം, റിവേഴ്‌സ് ടെസ്റ്റിങ്, റിവേഴ്‌സ് സ്റ്റോപ്പ്, ഫോര്‍വേഡ് സ്റ്റോപ്പ് എന്നിവയും ചെയ്യണം

കാര്‍ ലൈസന്‍സിന് ഓട്ടോമാറ്റിക് വാഹനവും ഇലക്ട്രിക് കാറും പറ്റില്ല  

മോട്ടര്‍ സൈക്കിള്‍ വിത്ത് ഗിയര്‍ വിഭാഗത്തില്‍ ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കേണ്ടത് കാല്‍പാദം കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ഗിയര്‍ സെലക്ഷന്‍ സംവിധാനമുള്ള വണ്ടിയായിരിക്കണം. 

99 സിസിക്ക് മുകളിലായിരിക്കണം വാഹനം 

ഹാന്‍ഡില്‍ ബാറില്‍ ഗിയര്‍ സെലക്ഷന്‍ സംവിധാനമുള്ള മോട്ടര്‍ സൈക്കിള്‍ ടെസ്റ്റിന് ഉപയോഗിക്കാന്‍ പാടില്ല

ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്ന മോട്ടര്‍ ഡ്രൈവിങ് സ്‌കൂളിന്റെ വാഹനത്തില്‍ ഡാഷ് ബോര്‍ഡ് ക്യാമറ സ്ഥാപിക്കണം

ടെസ്റ്റ് റെക്കോര്‍ഡ് ചെയ്ത് ഡാറ്റ മോട്ടര്‍ വാഹന വകുപ്പിലെ കംപ്യൂട്ടറിലേക്ക് മാറ്റുകയും ഡാറ്റ 3 മാസം സൂക്ഷിക്കുകയും വേണം

പരിശീലനത്തിന് ഉപയോഗിക്കുന്ന വാഹനത്തിന്റെ കാലപ്പഴക്കം 15 വര്‍ഷമാക്കി

പഴക്കംചെന്ന വാഹനങ്ങള്‍ മെയ് ഒന്നിനു മുന്‍പ് നീക്കം ചെയ്യണം

കാര്‍ ടെസിറ്റിന് ഓട്ടോമാറ്റിക് ഗിയര്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുള്ള വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാന്‍ പാടില്ല.

ഡ്രൈവിങ് സ്‌കൂളിലെ പരിശീലകരായി യോഗ്യതയുള്ളവരെ നിയമിക്കണം. 

വാഹനങ്ങള്‍ നിരന്തരം സഞ്ചരിക്കുന്ന റോഡില്‍ തന്നെ റോഡ് ടെസ്റ്റ് നടത്തണമെന്നതാണ് മറ്റൊരു നിര്‍ദേശം

ഗ്രൗണ്ടില്‍ റോഡ് ടെസ്റ്റ് നടത്തിയാല്‍ ഉദ്യോഗസ്ഥന്റെ വീഴ്ചയായി കണക്കാക്കുകയും ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുകയും ചെയ്യും

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media