അരിക്കൊമ്പന്‍ വീണ്ടും തമിഴനാട്ടിലെ ജനവാസ മേഖലയില്‍: തിരിച്ചു പോകുന്നില്ല
 



ചെന്നൈ: ജനവാസ മേഖലയിലെത്തിയ അരിക്കൊമ്പന്‍ അവിടെ തന്നെ തുടരുന്നതായി റിപ്പോര്‍ട്ട്. ഊത്ത് എസ്റ്റേറ്റിലെ ചിത്രങ്ങള്‍ വനംവകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. ഉള്‍ക്കാട്ടിലേക്ക് അയക്കാന്‍ ശ്രമം തുടരുന്നതായി വനംവകുപ്പ് അറിയിച്ചു. രണ്ട് ദിവസമായി അരിക്കൊമ്പന്‍ 
തമിഴ്‌നാട്ടിലെ മാഞ്ചോലയില്‍ ജനവാസമേഖലയില്‍ എത്തിയിട്ട്. തിരികെ കാട്ടിലേക്ക് അയക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. 

നാട്ടിലിറങ്ങിയ അരിക്കൊമ്പന്‍ വാഴകൃഷിയും വീടിന്റെ ഷീറ്റും സിഎസ്‌ഐ പള്ളിയിലെ മരവും  നശിപ്പിച്ചിരുന്നു. ആനയിറങ്ങിയ സാഹചര്യത്തില്‍ കളക്കാട് മുണ്ടന്‍തുറൈ കടുവ സങ്കേതത്തില്‍ വിനോദ സഞ്ചാരം നിരോധിച്ചിരിക്കുകയാണ്. തമിഴ്‌നാട് കോതയാറില്‍ നിന്ന് 25 കിലോമീറ്റര്‍ എതിര്‍ ദിശയില്‍ സഞ്ചരിച്ച അരിക്കൊമ്പന്‍ ഇപ്പോള്‍ മാഞ്ചോല ഊത്ത് 10ാം കാട്ടിലാണുള്ളത്.

കഴിഞ്ഞ ദിവസം നാലുമുക്കില്‍ വാഴകൃഷിയും ഊത്തില്‍ വീടിന്റെ മേല്‍കൂരയും ആന നശിപ്പിച്ചു. ഊത്ത് എസ്റ്റേറ്റിലെ  സിഎസ്‌ഐ പള്ളി വളപ്പിലെ മരവും അരിക്കൊമ്പന്‍ തകര്‍ത്തു. ഊത്ത് സ്‌കൂള്‍ പരിസരത്തും കാല്‍പാട് കണ്ടതോടെ സ്‌കൂളിന് അവധി നല്‍കി. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.. ചെങ്കുത്തായ പ്രദേശം മുന്നിലുള്ളതിനാല്‍ കേരളത്തിലേക്ക് അരിക്കൊമ്പന്‍ എത്തില്ലെന്ന വിലയിരുത്തലിലാണ് തമിഴ്‌നാട് വനംവകുപ്പ്. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media