വീട്ടില്‍ കഞ്ചാവ് (cannabis) കൃഷി ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങളില്‍ ഭൂരിഭാ?ഗവും നീക്കുകയാണ് തായ്‌ലാന്‍ഡ്. ഇതിനോടൊപ്പം അടുത്ത മാസം രാജ്യത്തുടനീളമുള്ള വീടുകളില്‍ 10 ലക്ഷം കഞ്ചാവുചെടികള്‍ (a million cannabis plants) വിതരണം ചെയ്യാനുള്ള പദ്ധതിയും തായ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഗാര്‍ഹിക വിളകള്‍ പോലെ കഞ്ചാവ് ചെടികള്‍ വളര്‍ത്താനാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രി അനുതിന്‍ ചര്‍ണ്‍വിരാകുല്‍ (Anutin Charnvirakul) ഈ മാസം ആദ്യം ഫേസ്ബുക്കില്‍ പ്രഖ്യാപിച്ചു. കഞ്ചാവ് വളര്‍ത്തുന്നതിനും ഉപയോ?ഗിക്കുന്നതിനും മേലുള്ള നിയന്ത്രണങ്ങള്‍ നീക്കം ചെയ്യാന്‍ വേണ്ടി പ്രവര്‍ത്തിച്ചവരില്‍ പ്രധാനിയാണ് മന്ത്രി.
ഇവിടെ മൂന്നിലൊന്ന് തൊഴിലാളികളും കഞ്ചാവുകൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ്. അതിനാല്‍ തന്നെ തായ്‌ലാന്‍ഡില്‍ ഇതിനെ ഒരു നാണ്യവിളയായി പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. 2018 -ലാണ് ഇവിടെ മെഡിക്കല്‍ ഉപയോഗത്തിനായി കഞ്ചാവ് ഉപയോഗിക്കുന്നത് നിയമവിധേയമാക്കുന്നത്. അങ്ങനെ ചെയ്യുന്ന തെക്കുകിഴക്കന്‍ ഏഷ്യന്‍ മേഖലയിലെ ആദ്യത്തെ രാജ്യമായി തായ്‌ലാന്‍ഡ് ഇതോടെ മാറി.അടുത്തമാസം ചെടികള്‍ വിതരണം ചെയ്യുന്ന പദ്ധതി ആരംഭിക്കും. കൂടാതെ, താമസക്കാര്‍ക്ക് അവരുടെ സ്വന്തം ഉപയോ?ഗത്തിനോ അല്ലെങ്കില്‍ ചെറുകിട വാണിജ്യ സംരംഭത്തിന്റെ ഭാ?ഗമായോ കഞ്ചാവ് കൃഷി ചെയ്യാം. വന്‍കിട ബിസിനസുകള്‍ക്ക് ഇപ്പോഴും സര്‍ക്കാര്‍ അനുമതി ആവശ്യമാണ്.
''ഇത് ആളുകള്‍ക്കും സര്‍ക്കാരിനും പ്രതിവര്‍ഷം ഏകദേശം 22,27,000 രൂപ കഞ്ചാവില്‍ നിന്നും അനുബന്ധവസ്തുക്കളില്‍ നിന്നും വരുമാനം ഉണ്ടാക്കാന്‍ സഹായിക്കും'' അനുതിന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പദ്ധതിയിലൂടെ തായ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് മെഡിക്കല്‍ ആവശ്യങ്ങള്‍ക്കുള്ള കഞ്ചാവ് വീട്ടില്‍ വളര്‍ത്താന്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ്. അങ്ങനെ വളര്‍ന്നുവരുന്ന കഞ്ചാവ് വ്യവസായത്തിലൂടെ ഓരോ വര്‍ഷവും നൂറുകണക്കിന് മില്ല്യണ്‍ ഡോളര്‍ സമ്പാദിക്കാനാവും എന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. ഒപ്പം തന്നെ അന്തര്‍ദേശീയതലത്തില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക, മെഡിക്കല്‍ ടൂറിസം ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളുമുണ്ട് തായ് സര്‍ക്കാരിന്.
പ്രാദേശിക അധികൃതരെ വിവരം അറിയിച്ചുകൊണ്ട് ജൂണ്‍ ഒമ്പതു മുതലാണ് കഞ്ചാവ് വീട്ടില്‍ വളര്‍ത്താനാവുക. വീട്ടില്‍ വളര്‍ത്തുന്ന കഞ്ചാവ് നിര്‍ബന്ധമായും മെഡിക്കല്‍ ?ഗ്രേഡ് ആയിരിക്കണം. എക്‌സ്ട്രാക്ട് ചെയ്‌തെടുക്കുന്നവയില്‍ 0.2 ശതമാനത്തില്‍ കൂടുതല്‍ ടിഎച്ച്‌സി അടങ്ങുന്നത് നിയമവിരുദ്ധമായി തന്നെ തുടരും.