കോവിഡ് രോഗ വ്യാപനം; കേന്ദ്ര ആരോഗ്യമന്ത്രിയും വിദഗ്ധ സംഘവും ഇന്ന് കേരളത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ് കോവിഡ് വ്യാപനം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇന്ന് കേരളത്തിലെത്തും. രോഗ വ്യാപനം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തും.
ഉച്ചയോടെ തലസ്ഥാനത്തെത്തുന്ന കേന്ദ്ര മന്ത്രിക്കൊപ്പം സര്‍ക്കാരിന്റെ വിദഗ്ധ സംഘവും ഉണ്ടാകും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, എച്ച്.എല്‍.എല്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് വ്യാപനം തീവ്രമാവന്നത് ഗുരുതര രോഗമുള്ളവരും പ്രായമായവരും കൂടുതല്‍ ഉള്ളതിനാലാലാണെന്ന് കേന്ദ്ര സംഘം വിലയിരുത്തിയിരുന്നു.
കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 24 ലക്ഷം പേരാണ് കുത്തിവയ്‌പ്പെടുത്തത്. വയനാട് ജില്ല സംസ്ഥാനത്തെ സമ്പൂര്‍ണ ആദ്യ ഡോസ് വാക്‌സിനേഷന്‍ നടത്തിയ ജില്ലയായി മാറിയതും സംസ്ഥാനത്തെ വാക്‌സിനേഷന്‍ യജ്ഞം കാര്യക്ഷമാമാവുന്നുണ്ട്.