രാജ്യത്ത് 45,083 പേര്‍ക്ക് കൂടി കോവിഡ്;
രോഗബാധിതരില്‍ 69% കേരളത്തില്‍ നിന്ന്
ദില്ലി:്കഴിഞ്ഞ നാല് ദിവസങ്ങളായി രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ 40,000നു മുകളിലാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 45,083 പേര്‍ക്കു കൂടി കൊവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 460 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിലാണ് കൂടുതല്‍ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 153 മരണങ്ങളാണ് കേരളത്തില്‍ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 126 കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
അഞ്ച് സംസ്ഥാനങ്ങളിലാണ് രോഗബാധിതരുടെ എണ്ണം കൂടുതല്‍. പുതിയ രോഗ ബാധിതരില്‍, 89.17 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത് കേരളത്തിലാണ്. 31,265 പേര്‍ക്കാണ് കേരളത്തില്‍ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന കേസുകളില്‍ രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ 4,831 ഉം, തമിഴ്‌നാട്ടില്‍ 1,551 ഉം, ആന്ധ്രാപ്രദേശില്‍ 1,321 ഉം കര്‍ണാടകയില്‍ 1,229 ഉം പേര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.35,840 പേര്‍ രോഗമുക്തി നേടി. നിലവില്‍ 3,68,558 സജീവകേസുകളാണ് ഉള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 97.53 ശതമാനമാണ് രോഗമുക്തി നിരക്ക്. 17,55,327 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 73.85 ലക്ഷം ഡോസ് കോവിഡ് വാക്സിന്‍ വിതരണം ചെയ്തു. ഇതോടെ രാജ്യത്ത് ഇതുവരെ 63 കോടി (63,09,17,927) ഡോസ് വാക്സിന്‍ വിതരണം