ഒന്നാം വര്‍ഷക്കാര്‍ക്ക് കൊളേജിലെത്താന്‍ വാക്‌സിന്‍ നിര്‍ബന്ധമാക്കില്ല; സ്‌കൂള്‍ കുട്ടികള്‍ക്ക് യുണിഫോം വേണ്ട


തിരുവനന്തപുരം: ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ക്ക് കോളേജിലെത്താന്‍ കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. 18 വയസ് തികയാത്തതിനാല്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ സാധിക്കാത്ത സാങ്കേതിക പ്രശ്‌നം കണക്കിലെടുത്താണ് ഇളവു നല്‍കാന്‍ സര്‍ക്കാര്‍ അവലോകന യോഗത്തില്‍ തീരുമാനിച്ചത്. ഇത്തരത്തിലുള്ള കുട്ടികള്‍ക്കും സ്‌കൂളിലെത്താന്‍ അനുമതി ലഭിക്കും.

രണ്ട് ഡോസ് വാക്‌സിനെടുത്ത വിദ്യാര്‍ഥികള്‍ക്കു മാത്രമാണ് ഇപ്പോള്‍ കോളേജില്‍ വരാന്‍ അനുമതിയുള്ളത്. രണ്ടാം ഡോസിനായി കാത്തിരിക്കുന്ന കുട്ടികളെയും കോളേജിലെത്തിക്കാനും കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി. അതേസമയം, വാക്‌സിനോടു മുഖം തിരിച്ചു നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ബോധവത്കരണം നല്‍കാനും കൊവിഡ് 19 അവലോകനയോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കേയാണ് സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ പരിശോധിച്ചത്. വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ് ഉറപ്പു വരുത്താനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. കൊവിഡ് കാലത്ത് കുട്ടികള്‍ക്ക് സ്‌കൂളിലെത്താന്‍ സാധിക്കാത്തതിനു പുറമെ കൂട്ടുകാരെയും നഷ്ടപ്പെട്ട സാഹചര്യമാണുള്ളത്. ചിലര്‍ പ്രത്യേക മാനസികാവസ്ഥയിലായിരിക്കാന്‍ സാധ്യതയുണ്ട്. ഇവര്‍ക്ക് കൗണ്‍സിലിങ് ആവശ്യമാണെന്നും സ്‌കൂളുകളിലും കോളേജുകളുിലും കൗണ്‍സിലര്‍മാര്‍ ഉണ്ടാകണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി.

വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പരിശോധനകളും നടത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ഒന്നര വര്‍ഷമായി അടഞ്ഞു കിടക്കുന്ന സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് ഉറപ്പാക്കണം. കൂടാതെ കുട്ടികളെ സ്‌കൂളിലെത്തിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസും ഉറപ്പാക്കണം. കുട്ടികളുടെ യാത്രാസൗകര്യം വര്‍ധിപ്പിക്കാനായി സംസ്ഥാനത്ത് എല്ലായിടത്തും ബസ് സര്‍വീസുകളുടെ എണ്ണം കൂട്ടാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. കൊവിഡ് സാഹചര്യത്തില്‍ കുട്ടികള്‍ക്ക് സ്‌കൂളിലെത്താന്‍ യൂണിഫോം നിര്‍ബന്ധമാക്കില്ല.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media