സംരഭകരുടെ പരാതിയില്‍ 72 മണിക്കൂറിനുള്ളില്‍ പരിഹാരം; സംവിധാനം ഇ- പോര്‍ട്ടല്‍ വഴി
സംരഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും ഒപ്പം തന്നെ സംരഭകരുടെ പരാതികള്‍ അറിയിക്കാനും പരാതികള്‍ക്ക് എത്രയും വേഗം പരിഹാരം കാണാനുമായി കേന്ദ്ര സര്‍ക്കാര്‍ ഒരു പോര്‍ട്ടലിന് രൂപം നല്‍കി. ചാമ്പ്യന്‍സ് എന്ന് പേര് നല്‍കിയിരിക്കുന്ന പോര്‍ട്ടലിന്റെ പ്രധാന ആകര്‍ഷണം അതിന്റെ പരാതി പരിഹാര സംവിധാനമാണ്.
പോര്‍ട്ടല്‍ വഴി 24 മണിക്കൂറും സര്‍ക്കാരിനെ പരാതി അറിയിക്കാനും പരമാവധി 72 മണിക്കൂറിനുള്ള പരിഹാരം കാണാനും സാധിക്കും. കേന്ദ്ര സര്‍ക്കാരിന്റെ പരാതി പരിഹാര സംവിധാനമായ സെന്‍ട്രലൈസ്ഡ് പബല്‍ക് ഗ്രിവന്‍സ് റെഡ്രെസ് ആന്‍ഡ് മോണിറ്ററിംഗ് സിസ്റ്റം (CPGRAMS) വുമായി ബന്ധിപ്പിച്ച പോര്‍ട്ടലാണ് ചാമ്പ്യന്‍സ്. വെബ് ടെക്നോളജി അടിസ്ഥാനമാക്കിയുള്ള സിപിജിആര്‍എഎംഎസ് പ്ലാറ്റ്ഫോം 24 മണിക്കൂറും പ്രവര്‍ത്തിച്ചുകൊണ്ട്, ലഭിക്കുന്ന പരാതികള്‍ മന്ത്രാലയങ്ങള്‍ക്കും അതാത് വകുപ്പുകള്‍ക്കും കൈമാറുന്നു.മികച്ച നടപടികള്‍ സ്വീകരിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി ഒരു പരാതിയും 72 മണിക്കൂറില്‍ കൂടുതല്‍ ഉണ്ടാവരുതെന്നും പരിഹരിക്കണമെന്നുമാണ് നിലപാട്.