രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക്
അമേരിക്കയില്‍ മാസ്‌ക് ധരിക്കേണ്ട
ഇനി തുറന്നു ചിരിക്കാമെന്ന് ബൈഡന്‍
വാഷിങ്്ടണ്‍: രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് അമേരിക്കയില്‍ ഇനി മുതല്‍ മാസ്‌ക് ധരിക്കേണ്ട. സെന്റേഴ്‌സ് ഓഫ് ഡിസീസ് കണ്‍ട്രോളാണ് ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. സാമൂഹിക അകല നിര്‍ദ്ദേശങ്ങളിലും രണ്ട് വാക്‌സിന്‍ എടുത്തവര്‍ക്ക് ഇളവുണ്ട്. ഓവല്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മാസ്‌ക് ഉപേക്ഷിച്ചു കൊണ്ടാണ് രാജ്യത്തോട് പ്രഖ്യാപനം നടത്തിയത്. കോവിഡ് പോരാട്ടത്തില്‍ നിര്‍ണായക മുഹൂര്‍ത്തമാണിത്. അമേരിക്കക്ക് ഇത് മഹത്തായ ദിനമാണ്. മാസ്‌ക് ഉപേക്ഷിച്ച്് ഇനി ചിരിക്കാം. മറ്റുള്ളവരുടെ മുഖത്തെ ചിരികാണാം-രാജ്യത്തെ അബിസംബോധന ചെയ്യവെ ബൈഡന്‍ പറഞ്ഞു.
രണ്ടു ഡോസ് കോവിഡ് സ്വീകരിക്കാത്തവര്‍ തുടര്‍ന്നും മാസ്‌ക് ധരിക്കണം. 30 ദശലക്ഷത്തിലേറെ അമേരിക്കക്കാര്‍ ഇതിനകം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. 59 സംസ്ഥാനങ്ങളില്‍ 49ലും കോവിഡ് കുറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടത്ത് അഞ്ചു ലക്ഷം പേരാണ് അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചത്.