സ്വർണ വില കുത്തനെ ഉയർന്നു, പവന് വില വീണ്ടും 37000ൽ.
കേരളത്തിൽ ഇന്നും സ്വർണ വില ഉയർന്നു. പവന് 360 രൂപ വർദ്ധിച്ച് 37000 രൂപയ്ക്കാണ് ഇന്ന് സ്വർണ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 4625 രൂപയാണ് ഇന്നത്തെ വില. ജനുവരിയിലെ ഏറ്റവും കുറഞ്ഞ വില 36400 രൂപയാണ്. ജനുവരി 16 മുതൽ 18 വരെയാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. ജനുവരിയിലെ ഏറ്റവും ഉയർന്ന സ്വർണ വില ജനുവരി 5, 6 തീയതികളിൽ രേഖപ്പെടുത്തിയ 38400 രൂപയാണ്.
ഇന്ത്യൻ വ്യാപാര സെഷനുകളിൽ ഇന്ന് സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഉയർന്നു. എംസിഎക്‌സിൽ ഫെബ്രുവരി സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.3 ശതമാനം ഉയർന്ന് 49,674 രൂപയിലെത്തി. തുടർച്ചയായ നാലാം ദിവസവും സിൽവർ ഫ്യൂച്ചറുകൾ കിലോഗ്രാമിന് 0.8 ശതമാനം ഉയർന്ന് 67,513 ൽ എത്തി. കഴിഞ്ഞ സെഷനിൽ സ്വർണ വില 1.2 ശതമാനവും വെള്ളി 1.6 ശതമാനവും ഉയർന്നിരുന്നു.