കോഴിക്കോട്: സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജസിന്റെ തിരുവനന്തപുരം കോഴിക്കോട് സെന്ററുകളില്‍ ജര്‍മ്മന്‍ ട്യൂട്ടര്‍മാരുടേയും കോഴിക്കോട് സെന്ററില്‍ OET/IELTS ട്യൂട്ടര്‍മാരുടെയും ഒഴിവുകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ജര്‍മ്മന്‍ സംസാരിക്കാനും എഴുതാനുമുള്ള ഭാഷാപ്രാവീണ്യത്തോടൊപ്പം അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള ബിരുദമോ ബിരുദാനന്തര ബിരുദമോ B2/C1/C2 ലെവല്‍ യോഗ്യതയും അദ്ധ്യാപന പരിചയവും വേണം. കോമണ്‍ യൂറോപ്യന്‍ ഫ്രെയിംവര്‍ക്ക് ഓഫ് റഫറന്‍സ് ഫോര്‍ ലാംഗ്വേജസ് (CEFR) എന്നിവയെക്കുറിച്ചും ജര്‍മ്മനിയുടെ സാംസ്‌കാരികവും സാമൂഹികവുമായ വശങ്ങളെക്കുറിച്ചുള്ള അറിവ് എന്നിവ അഭികാമ്യമാണ്. OET/IELTS ട്യൂട്ടര്‍മാര്‍ക്ക് ഒരുവര്‍ഷത്തെ അദ്ധ്യാപന പരിചയവും വേണം. TESOL/TEFL യോഗ്യത നേടിയവര്‍ക്ക് മുന്‍ഗണന ലഭിക്കും.
താല്‍പര്യമുളളവര്‍ nifl.hr@gmail.com എന്ന ഇ-മെയിലിലേയ്ക്ക് ബയോഡാറ്റാ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ സഹിതം സെപ്റ്റംബര്‍ 12 നകം അപേക്ഷ നല്‍കണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി അറിയിച്ചു. ഇതിനായുളള അഭിമുഖത്തിന്റെ തീയ്യതി പിന്നീട് അറിയിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് +91-7907323505 (തിരുവനന്തപുരം) +91-8714259444 (കോഴിക്കോട്) എന്നീ മൊബൈല്‍ നമ്പറുകളില്‍ (പ്രവൃത്തി ദിനങ്ങളില്‍, ഓഫീസ് സമയത്ത്) ബന്ധപ്പെടാവുന്നതാണ്