ലോക സാമ്പത്തിക വളര്‍ച്ചയ്ക്ക് തിരിച്ചടിയായി ഇന്ത്യയിലെ കൊറോണ രോഗ വ്യാപനം
ലോകത്ത് വളര്‍ന്നുവരുന്ന പ്രധാന സാമ്പത്തിക ശക്തിയായ ഇന്ത്യയിൽ കൊറോണ വ്യാപനം അതിവേഗം നടക്കുന്നതും പ്രതിദിനം മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക് രോഗം ബാധിക്കുകയും 3000 ത്തോളം പേര്‍ മരിക്കുകയും ചെയ്യുന്നു. ലോകത്ത് കൊറോണ കാരണം മരിക്കുന്ന 16 പേരില്‍ ഒരാള്‍ ഇന്ത്യയിലാണ് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ പ്രതിസന്ധി അതുകൊണ്ടുതന്നെ ആഗോള സമൂഹത്തെ ബാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടികാണിക്കുന്നു .
ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ. ലോക സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യയുടെ പങ്ക് നിര്‍ണായകമാണ്. ഇന്ത്യയുടെ വളര്‍ച്ചയാണ് ലോക പുരോഗതിക്ക് ഒരു പ്രധാന ഘടകമെന്ന് നേരത്തെ ഐഎംഎഫ് എടുത്തുപറഞ്ഞിരുന്നു. എന്നാല്‍ കൊറോണ വ്യാപനത്തിന് ശേഷം ഇന്ത്യയുടെ പ്രതീക്ഷിത വളര്‍ച്ചാ നിരക്കില്‍ ഐഎംഎഫ് കുറവ് വരുത്തി. അതാകട്ടെ ഏഷ്യയുടെ മൊത്തം വളര്‍ച്ചയില്‍ കാര്യമായി പ്രതിഫലിക്കുമെന്നും ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നു.