തിരുവനന്തപുരം:സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ മുഖ്യമന്ത്രിക്ക് മൗനം. വിമര്‍ശനങ്ങള്‍ക്ക് സംസ്ഥാന കമ്മിറ്റിയില്‍ മറുപടി പറയാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. പൊലീസിനും ആഭ്യന്തര വകുപ്പിനും സമിതിയില്‍ വിമര്‍ശനം. സര്‍ക്കാരിനെ വികൃതമാക്കുന്ന നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായെന്നും വിമര്‍ശനം. ഐ ജി റാങ്കിന് മുകളിലുള്ള ചില ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം തിരിച്ചടിയായി.
മുഖ്യമന്ത്രിയെ കൂടാതെ മറ്റ് ചില അധികാര കേന്ദ്രങ്ങളും പൊലീസിനെ നിയന്ത്രിക്കുന്നു. ഗുണ്ടാ അക്രമണങ്ങള്‍ നേരിടുന്നതില്‍ പൊലീസ് പരാജയപ്പെട്ടെന്ന് വിമര്‍ശനം. സ്ത്രീ സുരക്ഷയിലും പൊലീസിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു. മാധ്യമങ്ങള്‍ക്കെതിരായ പൊലീസ് നടപടിയും തിരിച്ചടിയായെന്നും വിമര്‍ശനം.
തൃശൂര്‍ പൂരത്തിലെ പൊലീസ് ഇടപെടല്‍ സുരേഷ് ഗോപിക്ക് വേണ്ടിയെന്ന് വിമര്‍ശനം. വിമര്‍ശനം ഉയര്‍ന്നത് ഇടുക്കി, എറണാകുളം ജില്ലകളുടെ അംഗങ്ങളില്‍ നിന്നുമാണ്. പാര്‍ട്ടി പരിപാടിയനുസരിച്ച് സര്‍ക്കാര്‍ പ്രവര്‍ത്തിക്കണം. അടിസ്ഥാന ജനവിഭാഗങ്ങളില്‍ നിന്നും അകന്ന് പോയത് തിരിച്ചുപിടിക്കാന്‍ ഇത് അനിവാര്യം. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ മുന്‍ഗണനാക്രമം അടുത്ത സിപിഐഎം സിമിതി നിശ്ചയിക്കും.