ഇന്ധനവിലയില്‍ നേരിയ കുറവ്; ഡീസല്‍ വില 1.25 രൂപ കുറഞ്ഞു
കൊച്ചി: കഴിഞ്ഞ 23 ദിവസത്തിനിടെ ഡീസലിന് 1.25 രൂപയും പെട്രോളിന് 58 പൈസയും കുറഞ്ഞു. 33 ദിവസത്തോളം വില മാറ്റമില്ലാതെ തുടര്‍ന്ന ശേഷം കഴിഞ്ഞ 18നാണ് ഡീസലിന് 22 പൈസ കുറച്ചത്. ജൂലൈ 16നാണ് അവസാനമായി ഇന്ധനവില വര്‍ധിപ്പിച്ചത്. നിലവില്‍ കൊച്ചി നഗരത്തില്‍ പെട്രോളിന് 101.48 രൂപയും ഡീസലിന് 93.57 രൂപയുമാണ്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 70 ഡോളറിനു മുകളില്‍ തുടരുകയാണ്.
അതിനിടെ ഏറ്റവും വലിയ എണ്ണ ഉല്‍പാദക രാജ്യങ്ങളില്‍ ഒന്നായ സൗദി അറേബ്യ, ഏഷ്യന്‍ രാജ്യങ്ങള്‍ക്കു നല്‍കുന്ന ക്രൂഡ് ഓയിലിന്റെ ഒക്ടോബറിലെ വിലയില്‍ ബാരലിന് ഒരു ഡോളറിന്റെ കുറവു വരുത്തി. ഏഷ്യയിലെ എണ്ണവിപണി ഇപ്പോഴും ഇപ്പോഴും കോവിഡ് പ്രതിസന്ധിയില്‍ നിന്നു കരകയറാത്തതും ക്രൂഡ് ഓയില്‍ ഉല്‍പാദനം കൂടിയതുമാണ് കാരണം.