സ്‌കൂളുകളില്‍ ഹിജാബ് നിരോധനം, മദ്യനിര്‍മ്മാണത്തിന് അനുവാദം; ലക്ഷദ്വീപിനെ നശിപ്പിക്കാന്‍ ശ്രമം: മുഹമ്മദ് ഫൈസല്‍
 


ലക്ഷദ്വീപ്:  ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ ഹിജാബ് നിരോധിച്ചു കൊണ്ടുള്ള വിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവിനെതിരെ പ്രതിഷേധവുമായി മുഹമ്മദ് ഫൈസല്‍ എംപി. ഇന്നലെയാണ സ്‌കൂളുകളില്‍ ഏകീകൃത യൂണിഫോം കോഡ് സംബന്ധിച്ച് ഉത്തരവിറക്കിയത്. നടപടി ഉടന്‍ പിന്‍വലിക്കണമെന്നും ശക്തമായ പ്രതിഷേധം ഇതിനെതിരെ തുടങ്ങുമെന്നും എംപി വ്യക്തമാക്കി. ടൂറിസത്തിന്റെ പേരില്‍ ദ്വീപില്‍ നടപ്പാക്കാനൊരുങ്ങുന്ന പുതിയ മദ്യം സമാധാന അന്തരീക്ഷം തകര്‍ക്കുന്നതാണെന്നും ഇത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്ത് നല്‍കിയെന്നും ഫൈസല്‍ ദില്ലിയില്‍ പറഞ്ഞു.

അതേ സമയം, ലക്ഷദ്വീപില്‍ മദ്യം ലഭ്യമാക്കുന്നത് സംബന്ധിച്ച് പൊതുജന അഭിപ്രായം തേടിയ സര്‍ക്കാരിന് മറുപടിയുമായി സംവിധായിക ഐഷ സുല്‍ത്താന രംഗത്തെത്തിയിരുന്നു. ലക്ഷദ്വീപിലേക്ക് മദ്യം ആവശ്യമില്ലെന്നാണ് ജനങ്ങളുടെ അഭിപ്രായം. പകരം, കുടിവെള്ളം, ഭക്ഷണസാധനങ്ങള്‍, മെഡിക്കല്‍ കോളേജാണ്, ഡോക്ടര്‍മാര്‍, മരുന്ന് തുടങ്ങിയവയാണ് ആവശ്യമെന്ന് ഐഷ സുല്‍ത്താന പറഞ്ഞു. ഇതില്‍ ഏതെങ്കിലും ഒരെണ്ണമെങ്കിലും നടപ്പാക്കി തരാമോയെന്നും ഐഷ ചോദിച്ചു.

നിലവില്‍ മദ്യം നിരോധന മേഖലയാണ് ലക്ഷദ്വീപ്. ജനവാസമില്ലാത്ത അഗത്തിയില്‍ നിന്ന് ഒമ്പത് മൈല്‍ അകലെയുള്ള ടൂറിസ്റ്റ് കേന്ദ്രമായ ബങ്കാരം ദ്വീപില്‍ ടൂറിസ്റ്റുകള്‍ക്ക് മാത്രമായി ഇപ്പോള്‍ നിയന്ത്രണത്തോടെ മദ്യവിതരണമുണ്ട്. ഇത് ആള്‍പ്പാര്‍പ്പുള്ള ദ്വീപുകളിലേക്കും വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. എക്‌സൈസ് കമ്മിഷണറെ നിയമിക്കല്‍, എക്‌സൈസ് വകുപ്പ് രൂപവത്കരിക്കല്‍, മദ്യനിര്‍മാണം, സംഭരണം, വില്‍പ്പന എന്നിവയ്ക്ക് ലൈസന്‍സ് നല്‍കല്‍, നികുതിഘടന, വ്യാജമദ്യവില്‍പ്പനയ്ക്കുള്ള ശിക്ഷ തുടങ്ങിയവ അടങ്ങുന്ന വിശദമായ ചട്ടങ്ങളാണ് കരട് ബില്ലിലുള്ളത്. വിഷയത്തില്‍ സെപ്റ്റംബര്‍ 3 നകം പൊതുജനം അഭിപ്രായം അറിയിക്കണം.

ലക്ഷദ്വീപിലെ മദ്യനിരോധനം പിന്‍വലിക്കുന്നതിന്റെ ഭാഗമായി അബ്കാരി നിയമത്തിന്റ കരട് പ്രസിദ്ധീകരിച്ചിരുന്നു. കരട് ബില്ലില്‍ മുപ്പത് ദിവസത്തിനുള്ളില്‍ അഭിപ്രായം അറിയിക്കാനാവശ്യപ്പെട്ട് അഡീഷണല്‍ ജില്ലാ കളക്ടര്‍ ഡോ. ആര്‍ ഗിരിശങ്കറാണ് ഉത്തരവിറക്കിയത്. നിലവില്‍ മദ്യം നിരോധന മേഖലയാണ് ലക്ഷദ്വീപ്. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media