എടപ്പാളില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്
ടെക്‌നീഷ്യന് പരുക്ക്
മലപ്പുറം എടപ്പാളില്‍ കേടായ ഫോണിന്റെ തകരാര്‍ പരിഹരിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് ടെക്‌നീഷ്യന് പരുക്ക്. എടപ്പാള്‍ കോലൊളമ്പ് ബോംബെപടി സ്വദേശി തഹീറി(24)നാണ് കയ്യില്‍ സാരമായി പരുക്കേറ്റത്. മൊബൈല്‍ ടെക്‌നീഷ്യനായ തഹീര്‍ കഴിഞ്ഞ ദിവസമാണ് കേടായ ഫോണ്‍ പരിശോധിച്ചത്.
തഹീറിന്റെ വീട്ടില്‍വച്ചാണ് അപകടം ഉണ്ടായത്. സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് ബാറ്ററിയുടെ പശ എടുത്തു മാറ്റുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ച് തീ പടര്‍ന്നു പിടിക്കുകയായിരുന്നു. ആശുപത്രിയിലെത്തി ചികിത്സ തേടി.