പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും സംസ്ഥാന വൈല്‍ഡ് ലൈഫ് ബോര്‍ഡ് അംഗവുമായ പ്രൊഫ. ടി.ശോഭീന്ദ്രന്റെ നിര്യാണത്തില്‍ വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അനുശോചനം രേഖപ്പെടുത്തി. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിദ്ധ്യമായിരുന്ന ശോഭീന്ദ്രന്‍ മാഷ് കേരളത്തിലെ ചന്ദന സംരക്ഷണവുമായി ബന്ധപ്പെട്ട് ഏറെ പ്രവര്‍ത്തിച്ച വ്യക്തിത്വമാണ്. പ്രകൃതിയോട് ചേര്‍ന്ന് ജീവിക്കാന്‍ പുതുതലമുറയെ പഠിപ്പിച്ച അദ്ദേഹം പരിസ്ഥിതി സംബന്ധമായ അറിവുകള്‍ മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കുന്നതിനും നിരന്തരം പ്രയത്‌നിച്ചു. പരിസ്ഥിതിയ്ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ശോഭീന്ദ്രന്‍ മാഷിന്റെ വിയോഗം കേരളീയ സമൂഹത്തിന് വലിയൊരു നഷ്ടമാണ്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി അനുശോചന സന്ദേശത്തില്‍ അറിയിച്ചു.