പുത്തന്‍ നിബന്ധനകള്‍ നടപ്പിലാക്കുന്നത് വാട്ട്‌സ് ആപ്പ് നീട്ടി സ്വകാര്യത നഷ്ടമാകുന്ന നിബന്ധനകള്‍ പിന്‍വലിച്ചേക്കും
കോഴിക്കോട്: വ്യക്തികളുടെ സ്വകാര്യതകള്‍ തങ്ങളുടെ മാതൃകമ്പനിയയായ ഫെയ്‌സ്ബുക്കിന് കൈമാറുന്നതുള്‍പ്പെടെയുള്ള തീരുമാനം ഫെയ്‌സ്ബുക്ക മാറ്റി. തങ്ങളുടെ പുത്തന്‍ സേവന നിബന്ധനകളും സ്വകാര്യത നയവും നടപ്പാക്കുന്നത് നീട്ടിയതായി ഫെയ്‌സ് ബുക്ക് വാട്ട്‌സ് ആപ്പ് ബ്ലോഗ് പോസ്റ്റില്‍ വ്യക്തമാക്കി. മെയ് 15 വരെയാണ് സമയം നീട്ടിയിരിക്കുന്നത്. എന്നാല്‍ സ്വകാര്യതകള്‍ കൈമാറുന്നതുള്‍പ്പെടെയുള്ള പുത്തന്‍ നിബന്ധനകള്‍ പൂര്‍ണമായും വാട്ട്‌സ് ആപ്പിനു ഉപേക്ഷിക്കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. അതിന്റെ ആദ്യപടിയാണ് സമയം നീട്ടി നല്‍കല്‍.
വാട്‌സ്ആപ്പിന്റെ പുത്തന്‍ സേവന നിബന്ധനകളും സ്വകാര്യതാ നയവും നടപ്പായാല്‍ തങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ഫേസ്ബുക്കിന് കൈമാറപ്പെടും എന്ന ഭീതിയില്‍ ധാരാളം ഉപഭോക്താക്കള്‍ മറ്റ് ഇന്‍സ്റ്റന്റ് മെസ്സേജിങ് ആപ്പുകളിലേക്ക് ചേക്കേറിയതോടെയാണ് നിബന്ധനകള്‍ നടപ്പിലാക്കുന്നത് വാട്‌സ്ആപ്പ് നീട്ടിയത്. 'പുത്തന്‍ നിബന്ധനകള്‍ അവലോകനം ചെയ്യാനും അംഗീകരിക്കാനും ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നത്തിന്റെ അവസാന ദിവസം ഞങ്ങള്‍ നീട്ടുകയാണ് വാട്ടസ് ആപ്പ് പറയുന്നത്.
'ഞങ്ങളുടെ പുത്തന്‍ അപ്ഡേറ്റ് (പുത്തന്‍ നിബന്ധനകള്‍) എത്രത്തോളം ആശയക്കുഴപ്പമുണ്ടെന്ന് നിരവധി ആള്‍ക്കാര്‍ മുഖേന ഞങ്ങള്‍ക്ക് വ്യക്തമായി. വളരെയധികം തെറ്റായ വിവരങ്ങള്‍ ഇത് സംബന്ധിച്ച് പുറത്ത് വന്നതോടെ ഉപഭോക്താക്കള്‍ക്കിടയില്‍ ആശങ്കയുണ്ടായിട്ടുണ്ട് എന്നും മനസിലാക്കുന്നു. ഞങ്ങളുടെ പുത്തന്‍ നിയമങ്ങളും വസ്തുതകളും മനസിലാക്കാന്‍ എല്ലാവരേയും സഹായിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,' ബ്ലോഗ് പോസ്റ്റ് പറയുന്നു. ഫെബ്രുവരി 8-ന് ശേഷം പുത്തന്‍ നിബന്ധനകള്‍ അംഗീകരിക്കാത്തവരുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യാന്‍ പ്ലാന്‍ ഇല്ല എന്നും ആപ്പിന്റെ സ്വകാര്യതയും സുരക്ഷയും എങ്ങനെ പ്രവര്‍ത്തിക്കുന്നു ഉപഭോക്താക്കള്‍ക്ക് വിശകലനം ചെയ്യാന്‍ മെയ് 15ന് സമയം നീട്ടുന്നതായും വാട്‌സാപ്പ് കുറിച്ചു.
ആന്‍ഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളില്‍ വാട്‌സാപ്പ് ഉപയോക്കുന്നവര്‍ക്ക് ഒക്കെ ബട്ടനുള്ള ഫുള്‍-സ്‌ക്രീന്‍ നോട്ടിഫിക്കേഷന്‍ ആയാണ് പുത്തന്‍ സേവന നിബന്ധനകളിലും സ്വകാര്യതാ നയവും അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എങ്ങനെയാണ് തങ്ങള്‍ ശേഖരിക്കുക എന്നും നോട്ടിഫിക്കേഷനിലെ ലിങ്കില്‍ അമര്‍ത്തിയാല്‍ കൂടുതല്‍ വ്യക്തമാവും. ട്രാന്‍സാക്ഷന്‍ & പേയ്‌മെന്റ്‌സ്, കണക്ഷന്‍സ്, മീഡിയ, ഡിവൈസ്, കണക്ഷന്‍ ഇന്‍ഫര്‍മേഷന്‍, ലൊക്കേഷന്‍ ഇന്‍ഫര്‍മേഷന്‍ എന്നിങ്ങനെ വാട്‌സാപ്പ് ഉപഭോക്താക്കളുമായി ബന്ധപ്പെട്ട ഏറെക്കുറെ എല്ലാ വിവരങ്ങളും ശേഖരിക്കാനുള്ള അനുമതിയാണ് പുത്തന്‍ സേവന നിബന്ധനകളും സ്വകാര്യതാ നയവും ആവശ്യപ്പെടുന്നത്. തങ്ങളുടെ ഉപഭോക്താക്കള്‍ക്കുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഇഷ്ടങ്ങളും രീതികളും മനസ്സിലാക്കി ഓരോ ഉപഭോക്താക്കള്‍ക്കും പ്രത്യേകം സേവനങ്ങള്‍ കസ്റ്റമൈസ് ചെയ്യുന്നതിനാണ് വിവരശേഖരണം എന്നായിരുന്നു വാട്‌സാപ്പിന്റെ വാദം.
പുത്തന്‍ നിബന്ധനങ്ങള്‍ വിവാദമായതോടെ വാട്‌സാപ്പ് വിശദീകരണവുമായെത്തിയിരുന്നു. ഫേസ്ബുക്കുമായി നിലവിലുള്ള ഡാറ്റ ഷെയറിങ് സംവിധാനത്തില്‍ മാറ്റമൊന്നുമില്ല എന്നാണ് പത്രക്കുറിപ്പില്‍ വാട്‌സാപ്പ് വ്യക്തമാക്കിയത്. ഫെബ്രുവരി 8 മുതല്‍ പ്രാബല്യത്തില്‍ വരുത്താന്‍ പ്ലാന്‍ ചെയ്തിരുന്ന മാറ്റങ്ങള്‍ വാട്ട്സ്ആപ്പും ഫെയ്സ്ബുക്ക് ബിസിനസ്സ് അക്കൗണ്ടുകളും തമ്മിലുള്ള ഡാറ്റ ഷെയറിങ്ങിന് വേണ്ടിയാണത്രെ. സാധാരണക്കാരുടെ ചാറ്റുകളിലേക്ക് പുത്തന്‍ നിയമങ്ങള്‍ ഒരു മാറ്റവും വരുത്തില്ല എന്നും ബിസിനസ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വാട്സ്ആപ്പ് അക്കൗണ്ടുകള്‍ക്ക് മാത്രമാണ് പുത്തന്‍ നിയമം കൊണ്ട് മാറ്റങ്ങളുണ്ടാകൂ എന്നും വാട്‌സാപ്പ് വ്യക്തമാക്കി. എങ്കിലും ആശങ്കയകാലാതിരുന്ന ഉപഭോക്താക്കള്‍ പലരും സിഗ്നല്‍, ടെലിഗ്രാം തുടങ്ങിയ മറ്റു അപ്പുകളിലേക്ക് കൊഴിഞ്ഞുപോവാന്‍ തുടങ്ങി.
ടെലിഗ്രാം ആണ് വാട്‌സാപ്പിന്റെ മുഖ്യ എതിരാളി എങ്കിലും ലോകത്തെ അതിസമ്പന്നരുടെ ലിസ്റ്റില്‍ അടുത്തിടെ ഒന്നാം സ്ഥാനത്തേക്കുയര്‍ന്ന ടെസ്ല കമ്പനി സിഇഓ ഇലോണ്‍ മസ്‌ക് വാട്‌സാപ്പിനെ ഉപേക്ഷിച്ച് സിഗ്നല്‍ ആപ്പിലേക്ക് മാറാന്‍ ആഹ്വാനം ചെയ്തതോടെ പുത്തന്‍ എതിരാളിയെത്തി. ഇന്ത്യ, ഓസ്ട്രിയ, ഫ്രാന്‍സ്, ഫിന്‍ലന്‍ഡ്, ജര്‍മ്മനി, ഹോങ്കോങ്, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളിലെ ആപ്പിളിന്റെ ആപ്പ് സ്റ്റോര്‍, ഗൂഗിള്‍ പ്ലേയ് സ്റ്റോറുകളില്‍ കഴിഞ്ഞയാഴ്ച ഡൌണ്‍ലോഡ് ചെയ്ത ആപ്പുകളില്‍ ആദ്യ 5 സ്ഥാനത്ത് സിഗ്നലുണ്ട്. അമേരിക്കന്‍ സ്ഥാപനമായ സിഗ്നല്‍ ഫൗണ്ടേഷന്‍, സിഗ്നല്‍ മെസ്സഞ്ചര്‍ എല്‍എല്‍സി എന്നിവയുടെ സന്തതിയാണ് സിഗ്നല്‍ ആപ്പ്. സ്വകാര്യതയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന അതെ സമയം കൂടുതല്‍ സുരക്ഷിതമായ ഇന്‍സ്റ്റന്റ് മെസ്സേജിങ് ആപ്പ് എന്ന നിലയ്ക്കാണ് സിഗ്നല്‍ വാട്‌സാപ്പിന് വെല്ലുവിളിയാവുന്നത്. ഉപഭോക്താക്കളുടെ കോണ്‍ടാക്റ്റ് ഇന്‍ഫോ മാത്രമേ സിഗ്നല്‍ ആപ്പ് സ്വീകരിക്കൂ എന്ന് ആപ്പിന്റെ പ്രൈവസി പോളിസിയില്‍ പറയുന്നു. ആപ്പിലൂടെ നടക്കുന്ന എല്ലാ കൈമാറ്റങ്ങള്‍ക്കും ഓപ്പണ്‍-സോഴ്‌സ് സിഗ്‌നല്‍ പ്രോട്ടോകോള്‍ ആണ് സിഗ്നലില്‍.