റെക്കോര്‍ഡുകള്‍ കടപുഴക്കി 'സ്‌പൈഡര്‍മാന്‍ നോ വേ ഹോം' ട്രെയിലര്‍
മാര്‍വല്‍ കോമിക്‌സും സോണി പിക്‌ചേഴ്‌സും ചേര്‍ന്നൊരുക്കുന്ന ഏറ്റവും പുതിയ സിനിമയായ 'സ്‌പൈഡര്‍മാര്‍ നോ വേ ഹോം' ട്രെയിലര്‍ വമ്പന്‍ ഹിറ്റ്. നിരവധി റെക്കോര്‍ഡുകളാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലര്‍ കടപുഴക്കിയിരിക്കുന്നത്. മാര്‍വലിന്റെ ഏറ്റവും ചെലവേറിയ 'അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമി'നെയടക്കം പിന്തള്ളിയാണ് സപൈഡര്‍മാന്‍ സിനിമയുടെ കുതിപ്പ്. റിലീസായി 24 മണിക്കൂറിനകം 355.5 മില്ല്യണ്‍ ആളുകളാണ് സ്‌പൈഡര്‍മാന്‍ ടീസര്‍ ട്രെയിലര്‍ കണ്ടത്. അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം ട്രെയിലര്‍ ആദ്യ 24 മണിക്കൂറിനുള്ളില്‍ കണ്ടത് 289 മില്ല്യണ്‍ ആളുകളായിരുന്നു. സോണി പിക്‌ചേഴ്‌സ് തന്നെയാണ് തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ഇക്കാര്യം പുറത്തുവിട്ടത്.
സ്‌പൈഡര്‍മാന്റെ മുന്‍കാല വില്ലന്മാരെല്ലാം പ്രത്യക്ഷപ്പെടുന്നുണ്ടെന്നതാണ് ഈ സിനിമയുടെ ഹൈലൈറ്റ്. ഇലക്ട്രോ, ഡോക്ടര്‍ ഒക്ടോപ്പസ്, സാന്‍ഡ് മാന്‍, ഗ്രീന്‍ ഗോബ്ലിന്‍ എന്നിവരൊക്കെ സിനിമയില്‍ വേഷമിടുന്നു. ഏറ്റവും പുതിയ സ്‌പൈഡര്‍മാനായ ടോം ഹോളണ്ടിനൊപ്പം മുന്‍കാല സ്‌പൈഡര്‍മാനായ ടോബി മക്ഗ്വയറും സിനിമയില്‍ അഭിനയിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്