കോഴിക്കോട്: ഡോ.പി.പി വേണുഗോപാല്‍ രചിച്ച രണ്ട് പുസ്തകങ്ങള്‍ ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെസ്റ്റിവെലില്‍ നവംബര്‍ 15ന് പ്രകാശനം ചെയ്യും. സ്‌ട്രോബിലാന്തസ് ചെറുകകഥാ സമാഹാരത്തിന്റെ ഇംഗ്ലീഷ് പരിഭാഷയും 'എമര്‍ജന്‍സി കെയര്‍' എന്ന ബുക്കിന്റെ മലയാളം പരിഭാഷയുമാണ് പ്രകാശനം ചെയ്യപ്പെടുന്നത്. റൈറ്റേഴ്‌സ് ഫോറം ഹാളില്‍ രാവിലെ 930ന് നടക്കുന്ന ചടങ്ങില്‍ ട്രോബിലാന്തസ് ഇംഗ്ലീഷ് പരിഭാഷയുടെ പ്രകാശനം ബര്‍ദുബൈ അസ്റ്റര്‍ ജൂബിലി മെഡിക്കല്‍ സെന്ററിലെ ഇന്റേണല്‍ മെഡിസിനിലെ സ്‌പെഷലിസ്റ്റ് ഫിസിഷ്യന്‍ ഡോ. കെ. പ്രശാന്തും 'എമര്‍ജന്‍സി കെയറി'ന്റെ പ്രകാശനം ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വില്‍സണ്‍ ടി.ജെയും നിര്‍വ്വഹിക്കും.
നീലക്കുറിഞ്ഞിയുടെ സുഗന്ധവും ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ വിങ്ങലും ഒറ്റപ്പെടലിന്റെ ദുഃഖവും എല്ലാം സമന്വയിക്കുന്ന ചെറുകഥാ സമാഹാരാണ് സ്‌ട്രോബിലാന്തസ് അധവാ നീലക്കുറിഞ്ഞി. നിസ്സഹായതയോടെ നോക്കിനില്‍ക്കേണ്ടി വരുന്ന ജീവിത സന്ദര്‍ഭങ്ങളെ അതിന്റെ തനിമ ഒട്ടും ചോരാതെ ആവിഷ്‌ക്കരിക്കാനായിട്ടുണ്ട് ഈ കഥാ സമാഹാരത്തിന്.
അത്യാഹിത വിഭാഗങ്ങളില്‍ നിന്ന് മാറി എമര്‍ജിന്‍സി മെഡിസിന്‍ എന്ന സങ്കല്‍പ്പം ഇന്ത്യയിലേക്ക് വിശിഷ്യാ കേരളത്തിലേക്ക് സമയബന്ധിതമായി കൊണ്ടുവരുന്നതിന് മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് ഡോ. വേണുഗോപാല്‍. ആക്ടീവ് നെറ്റ് വര്‍ക് ഗ്രൂപ്പ് ഓഫ് എമര്‍ജന്‍സി ലൈഫ് സേവേഴ്‌സിന്റെ (എയ്ഞ്ചല്‍സ്) പ്രവര്‍ത്തനം കോഴിക്കോട് കേന്ദ്രമാക്കി കേരളത്തില്‍ ആരംഭിക്കുന്നതും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ. എയ്ഞ്ചല്‍സിന്റെ നേതൃത്വത്തില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും ബേസിക് ലൈഫ് സപ്പോട്ട് പരിശീലനങ്ങള്‍ നല്‍കിയപ്പോള്‍ അത് എമര്‍ജന്‍സി മെഡിസിന്‍ എന്ന സങ്കല്‍പ്പത്തെ കൂടുതല്‍ ശാക്തീകരിച്ചു. അതുകൊണ്ടു തന്നെ അനുഭവ ജ്ഞാനത്തിന്റെ ഉലയില്‍ കാച്ചിയെടുത്തതാണ് ഡോ. വേണുഗോപാലിന്റെ 'എമര്‍ജന്‍സി കെയര്‍' എന്ന കൃതി.
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ എമര്‍ജന്‍സി മെഡിസിന്‍ ഡയറക്ടറും ലീഡ് കണ്‍സല്‍ട്ടന്റുമായ ഡോ. വേണുഗോപാല്‍ കേരള റോഡ് സേഫ്റ്റി അതോറിറ്റി അംഗം, സൊസൈറ്റി ഓഫ് എമര്‍ജന്‍സി മെഡിസിന്‍ ഇന്ത്യ നാഷണല്‍ ചെയര്‍മാന്‍ തുടങ്ങി ഒട്ടേറെ പദവികള്‍ അലങ്കരിച്ചിട്ടുണ്ട്