രാമക്ഷേത്രം ജനുവരി 22ന് തുറക്കും'; മോഹന്‍ ഭഗവത്
 



മുംബൈ: അയോധ്യയിലെ രാമക്ഷേത്രം ജനുവരി 22ന് തുറക്കുമെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവത്. രാജ്യത്തെ ക്ഷേത്രങ്ങളിലും മറ്റും പ്രത്യേക ആഘോഷങ്ങള്‍ക്ക് തയ്യാറെടുക്കണമെന്ന് മോഹന്‍ ഭഗവത് പറഞ്ഞു. നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് വിജയദശമി ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോഹന്‍ ഭാ?ഗവത്.

ജി 20 ഇന്ത്യയില്‍ നടത്താന്‍ കഴിഞ്ഞത് നേട്ടമാണ്. ഇന്ത്യയുടെ നയതന്ത്ര മികവ് ലോകം കണ്ടതാണ്. ക്ഷേത്രങ്ങളില്‍ അടക്കം ഏതെങ്കിലും തരത്തിലുള്ള വിവേചനം ബാക്കിയുണ്ടെങ്കില്‍ അത് അവസാനിപ്പിക്കണം. ലോക്‌സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ ചിന്തിച്ചു വോട്ട് ചെയ്യണം. ആരാണ് നല്ല കാര്യങ്ങള്‍ ചെയ്യുന്നതെന്ന് ആലോചിച്ച് വോട്ട് ചെയ്യണം. ദീര്‍ഘനാളത്തെ അനുഭവം ജനങ്ങള്‍ക്ക് മുന്നില്‍ ഉണ്ടെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ചന്ദ്രയാനേയും ഏഷ്യന്‍ ഗെയിംസിലെ മെഡല്‍ നേട്ടവും മോഹന്‍ ഭഗവത് പ്രശംസിച്ചു. ചടങ്ങില്‍ ഗായകന്‍ ശങ്കര്‍ മഹാദേവന്‍ മുഖ്യാതിഥിയായിരുന്നു. ദേവേന്ദ്ര ഫഡ്‌നാവിസ്, നിതിന്‍ ഗഡ്കരി തുടങ്ങിയവരും പങ്കെടുത്തു. 

2024 ജനുവരി 22 നാകും അയോധ്യ രാമക്ഷേത്രത്തില്‍ വിഗ്രഹ പ്രതിഷ്ഠ നടത്തുക. ജനുവരി 14 മുതല്‍ പ്രതിഷ്ഠ പൂജകള്‍ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ നിര്‍മ്മാണ ജോലികള്‍ ഡിസംബറോടെ പൂര്‍ത്തിയാകുമെന്ന് ക്ഷേത്രം തന്ത്രി ആചാര്യ സത്യേന്ദ്രദാസ് അറിയിച്ചു. വിഗ്രഹ പ്രതിഷ്ഠയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയിലെത്തും. ഇതോടനുബന്ധിച്ച് പ്രധാനമന്ത്രി 5 ദിവസം അയോധ്യയില്‍ തങ്ങുകയും ചെയ്യും. ജനുവരി 20 മുതല്‍ 24 വരെയാകും പ്രധാനമന്ത്രി അയോധ്യയില്‍ തങ്ങുക. .

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media