Specialty Doctors Vacancies in Saudi Tabuk: Apply Now
കോഴിക്കോട്: സൗദിഅറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് (തബൂക്ക് പ്രോജക്ട്) വിവിധ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. അഡിക്ഷന്‍ സൈക്യാട്രി, അഡല്‍റ്റ് യൂറോളജി, കാര്‍ഡിയാക് അനസ്‌തേഷ്യ, കാര്‍ഡിയാക് സര്‍ജറി, ഡെന്റിസ്ട്രി, ഡെര്‍മറ്റോളജി, എമര്‍ജന്‍സി മെഡിസിന്‍, എന്‍ഡോക്രൈനോളജി, ഇ.എന്‍.ടി, ജനറല്‍ സര്‍ജറി, ഐസിയു അഡല്‍റ്റ്, ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി, ഇന്റര്‍വെന്‍ഷണല്‍ ന്യൂറോളജി, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി, നിയോനാറ്റോളജി, ന്യൂറോളജി, പ്രസവചികിത്സ & ഗൈനക്കോളജി/ഇന്‍ഫെര്‍ട്ടിലിറ്റി, ഓങ്കോളജി,റേഡിയോളജി, ഒപ്താമോളജി സര്‍ജറി, പീഡിയാട്രിക് ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ എന്‍ഡോസ്‌കോപ്പി, പീഡിയാട്രിക് ഐസിയു, പീഡിയാട്രിക് ന്യൂറോളജിക്കല്‍ ഡിസീസസ് , പീഡിയാട്രിക് സൈക്യാട്രി, പീഡിയാട്രിക് യൂറോളജി സര്‍ജറി, പീഡിയാട്രിക്‌സ്, പ്ലാസ്റ്റിക് സര്‍ജറി, സ്‌പൈനല്‍ സര്‍ജറി, വാസ്‌കുലര്‍ സര്‍ജറി സ്‌പെഷ്യാലിറ്റികളിലാണ് ഒഴിവുകള്‍. സ്‌പെഷ്യാലിറ്റികളില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയമുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ മുന്‍പ് SAMR പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരാകരുത്. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്‌പോര്‍ട്ടും ഉളളവരാകണം. അഭിമുഖസമയത്ത് പാസ്സ്‌പോര്‍ട്ട് ഹാജരാക്കേണ്ടതാണ്. വിശദവിവരങ്ങള്‍ www.norkaroots.org വെബ്ബ്‌സൈറ്റില്‍ ലഭ്യമാണ്. ഇതിനായുളള അഭിമുഖത്തിന്റെ തീയ്യതി പിന്നീട് അറിയിക്കുന്നതാണ്.
വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്സ്‌പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകളും സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐ.ഡിയിലേയ്ക്ക് 2024 ജൂലൈ 02 രാവിലെ 10 മണിക്കകം അപേക്ഷിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (ഇന്‍-ചാര്‍ജ്ജ്) അജിത്ത് കോളശ്ശേരി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.